• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ജി. സുധാകരൻ യഥാർഥ കമ്യൂണിസ്റ്റെന്ന് ചെന്നിത്തല; യുഡിഎഫ് ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

ckmnews by ckmnews
March 12, 2026
in Kerala
A A
ജി. സുധാകരൻ യഥാർഥ കമ്യൂണിസ്റ്റെന്ന് ചെന്നിത്തല; യുഡിഎഫ് ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെ പിന്തുണയ്ക്കുന്നതിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ജി. സുധാകരന്റെ നീക്കങ്ങൾ കോൺഗ്രസ് ശ്രദ്ധാപൂർവം വീക്ഷിക്കുകയാണ്. ഇക്കാര്യത്തിൽ യുഡിഎഫ് ഉചിതമായ തീരുമാനമെടുക്കും. ഇത് ആലോചിച്ച് തീരുമാനിക്കേണ്ട കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.സുധാകരൻ പറഞ്ഞകാര്യങ്ങൾ സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. അതിന് പാർട്ടിക്ക് മറുപടിയുണ്ടാകുമെന്ന് കരുതുന്നില്ല. അദ്ദേഹത്തിന്റെ നിലപാടുകൾക്ക് നാട്ടിൽ സ്വീകാര്യതയുണ്ടാകുമെന്നതിൽ സംശയമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നതിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നത് പാർട്ടിയും യുഡിഎഫും ചേർന്ന് ആലോചിക്കേണ്ട വിഷയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഇക്കാര്യത്തിൽ കൂട്ടായി ചർച്ചചെയ്ത് തീരുമാനമെടുക്കും. അദ്ദേഹത്തെപോലെയുള്ള പൊതുപ്രവർത്തകൻ നിയമസഭയിൽ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.”വിദ്യാർഥിയായിരിക്കുന്ന കാലം മുതൽ ജി. സുധാകരനെ അറിയാം. ഒരുമിച്ച് പ്രസംഗപരിപാടികളിലും മറ്റും പങ്കെടുത്തിട്ടുണ്ട്. ഞങ്ങൾ മാവേലിക്കരക്കാരാണ്. യഥാർഥ കമ്യൂണിസ്റ്റിനെ ജി സുധാകരനിൽ കാണാം. പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും അദ്ദേഹം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. മന്ത്രിയായ കാലത്ത് 140 എംഎൽഎമാർക്കും ഒരുപോലെ പിഡബ്ല്യൂഡി ഫണ്ട് നൽകി. ആ ജനാധിപത്യമര്യാദ എല്ലാകാലത്തും സുധാകരൻ കാണിച്ചു. അഴിമതിക്കെതിരേ ധീരമായ പോരാട്ടം നടത്തി ജനങ്ങൾക്ക് സ്വീകാര്യനായ വ്യക്തിയാണ് അദ്ദേഹം. പക്ഷേ, അദ്ദേഹത്തോട് പാർട്ടിചെയ്തത് കടുത്ത അനീതിയാണ്. കഴിഞ്ഞ കുറേനാളുകളായി രാഷ്ട്രീയശത്രുക്കളോട് പോലും ചെയ്യാൻ പാടില്ലാത്തത് ആലപ്പുഴയിലെ പാർട്ടി നേതൃത്വം അദ്ദേഹത്തോട് ചെയ്തു. അദ്ദേഹത്തെയും പിതാവിനെയും മോശമായി ചിത്രീകരിച്ചവർക്കെതിരേ ഇതുവരെയും നടപടിയെടുത്തില്ല. അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിഷമം. കഴിഞ്ഞ കുറേവർഷങ്ങളായി സഖാക്കൾ അദ്ദേഹത്തെ വേട്ടയാടി. ജില്ലയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. അദ്ദേഹം പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോൾ ചെയ്ത വികസനപ്രവൃത്തികളാണ് ഇപ്പോൾ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യുന്നത്. അതിന് അദ്ദേഹത്തെ വിളിച്ചതുപോലുമില്ല”, രമേശ് ചെന്നിത്തല പറഞ്ഞു.

Related Posts

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി
Kerala

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
15
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു
Kerala

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
59
വീണ്ടും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല
Kerala

വീണ്ടും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല

September 18, 2026
62
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
138
കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം
Kerala

കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം

September 18, 2026
30
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ
Kerala

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ

September 18, 2026
24
Next Post
വെള്ളാപ്പള്ളി നടേശനെതിരായ കോടതി വിധി: സത്യത്തിന്റെ വിജയമെന്ന് ഗോകുലം ഗോപാലൻ

വെള്ളാപ്പള്ളി നടേശനെതിരായ കോടതി വിധി: സത്യത്തിന്റെ വിജയമെന്ന് ഗോകുലം ഗോപാലൻ

Recent News

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
15
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
148
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
59
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025