സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പിൽ മാറ്റം. കാസർഗോഡ്, പാലക്കാട്, തൃശൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലേർട്ടുള്ളത്. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.
നവംബർ 7-ാം തീയതിയും 5 ജില്ലകളിൽ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 8ന് ഇടുക്കി ജില്ലയിൽ യെല്ലോ അലേർട്ടാണ്.







