തിരുവനന്തപുരം:നെയ്യാര്‍ ഡാമില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പന്ത കാഞ്ചിമൂട് നിതിന്‍ ഭവനില്‍ നിതിന്റെ ഭാര്യ സിമി (26) ആണ് മരിച്ചത്.
ഉച്ചയ്‌ക്ക് 12 മണിയോടെ വീട്ടില്‍ നിന്നും ഭര്‍ത്താവുമായി 250 മീറ്റര്‍ ദൂരെയുളള നെയ്യാര്‍ ജലസംഭരണിയില്‍ കുളിക്കാന്‍ എത്തിയതായിരുന്നു സിമി.ഇതിനിടെ ഭര്‍ത്താവ് നിതിന്‍ സോപ്പ് എടുക്കാന്‍ വീട്ടില്‍പോയി.തിരികെ എത്തിയപ്പോള്‍ സിമിയെ കാണാതായി.
തെരച്ചിലില്‍ സമീപത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ യുവതിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി










