• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

ckmnews by ckmnews
October 11, 2026
in UPDATES
A A
നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി
0
SHARES
9
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നെടുമ്പാശ്ശേരി:എറണാകുളം നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഇയാസ്, ഗോപിക, ദേവിക എന്നിവരാണ് മരിച്ചത്. അമിത വേഗത്തിൽ കാർ ഓടിച്ച സുഹൈലിനെ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സുഹൈലിനെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. മദ്യപിച്ചിരുന്നെന്ന് സുഹൈൽ പൊലീസിനോട് സമ്മതിച്ചു. വാഹനം അമിതവേഗത്തിൽ ആയിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. രാജഗിരി കോളേജിലെ ബികോം വിദ്യാർത്ഥിയാണ് സുഹൈൽ. രാസലഹരി ഉപയോഗിച്ചോ എന്നറിയാൻ ശാസ്ത്രീയ പരിശോധന നടത്തും.

സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി നാട്ടുകാരോട് തർക്കിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. എയർപോർട്ട് റോഡിൽ വേഗതയിൽ ഓടിച്ചാൽ എന്താണ് കുഴപ്പമെന്നും അച്ഛൻ നോക്കിക്കൊള്ളുമെന്നും പറഞ്ഞായിരുന്നു നാട്ടുകാരോട് തട്ടിക്കയറിയത്

അപകടത്തിൽ ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി. റോഡ് സേഫ്റ്റി കമ്മീഷണറോട് ആണ് റിപ്പോർട്ട് തേടിയത്. അടിയന്തര പ്രാധാന്യത്തിൽ റിപ്പോർട്ട് കൈമാറാൻ നിർദേശം. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ വേഗത്തിലാക്കും. പ്രതി സുഹൈൽ സജീവ് മൂന്ന് ബാറിൽ കയറി മദ്യപിച്ചെന്ന് പൊലീസ് പറഞ്ഞു. മദ്യപിക്കുന്നതിന്റെ വീഡിയോയും മൊബൈലിൽ ചിത്രീകരിച്ചു. പൊലീസ് എഫ്ഐആറിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

Related Posts

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി
UPDATES

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
3
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ
UPDATES

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
11
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ
UPDATES

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
18
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി
UPDATES

സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

October 11, 2026
5
ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ
UPDATES

ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

October 11, 2026
9
കോക്കൂർ റെയ്ഞ്ച് മുസാബഖ’കോലിക്കര നിഅ്മത്തുൽ ഇസ്‌ലാം മദ്റസയിൽ നടന്നു
UPDATES

കോക്കൂർ റെയ്ഞ്ച് മുസാബഖ’കോലിക്കര നിഅ്മത്തുൽ ഇസ്‌ലാം മദ്റസയിൽ നടന്നു

October 11, 2026
4

Recent News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
9
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
3
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
11
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025