ചങ്ങരംകുളം:സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 18-ാമത് ഇസ്‌ലാമിക കലാ-സാഹിത്യ മത്സരമായ മുസാബഖ 2026-ന്റെ ഭാഗമായി കോക്കൂർ റെയ്ഞ്ച് തല മത്സരങ്ങൾ കോലിക്കര നിഅ്മത്തുൽ ഇസ്‌ലാം മദ്റസയിൽ നടന്നു. രാവിലെ 8 മുതൽ വൈകീട്ട് 6 വരെ നടന്ന മത്സരങ്ങളിൽ വിവിധ മദ്റസകളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.കിഡ്ഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങൾക്കു പുറമെ ജനറൽ, അലുമ്നി, അധ്യാപക വിഭാഗങ്ങളിലും മത്സരങ്ങൾ നടന്നു.ഖിറാഅത്ത്, ഹിഫ്ള്, ബാങ്ക്, ദഫ്‌മുട്ട്, ബുർദ,മൗലിദ് ഗാനം,പ്രസംഗം, കഥ, ക്വിസ് തുടങ്ങി വിവിധ ഇനങ്ങളിലായി മത്സരാർഥികൾ മാറ്റുരച്ചു.വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാ-സാഹിത്യ കഴിവുകൾ പരിപോഷിപ്പിക്കുകയും ഇസ്‌ലാമിക വിജ്ഞാന മേഖലയിൽ പ്രതിഭകളെ വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മുസാബഖ സംഘടിപ്പിച്ചത്.രാവിലെ 8 മണിക്ക് രജിസ്ട്രേഷനോടെ ആരംഭിച്ച പരിപാടിയിൽ 8.15-ന് പതാക ഉയർത്തി. ഇബ്രാഹിം ബാഖവി മുദരിസ് പാവിട്ടപ്പുറം പ്രാർഥനയ്ക്ക് നേതൃത്വം നൽകി. മുഹമ്മദ് ശിബ്‌ലി അൻവരി (മുഫത്തിശ്) പ്രാർഥനാ സദസ്സിൽ പങ്കെടുത്തു. ജനറൽ കൺവീനർ മുഹമ്മദ് ഫാറൂഖി സ്വാഗതം പറഞ്ഞു. കോക്കൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് അബ്ദുൽ ഖാദർ ഫൈസി അധ്യക്ഷത വഹിച്ചു. അഷ്റഫ് കോക്കൂർ ഉദ്ഘാടനം നിർവഹിച്ചു.പിവി മുഹമ്മദ് മൗലവി മുഹമ്മദ് കുട്ടി ഹാജി ചിയ്യാനൂർ. സകരിയ ബദ്രി നൗഫൽ ഹുദവി അനസ് ബാഖവി. സ്വാദിഖ് മൗലവി. ഏവി അബ്ദുൽ ഖാദിർ പള്ളിക്കര. സലാം മൗലവി ഹസൈനാർ എന്നിവർ സംബന്ധിച്ചു.വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി റഫീഖ് മൗലവി സ്വാഗതം പറഞ്ഞു. ചെയർമാൻ സൈതലവി ദാരിമി അധ്യക്ഷത വഹിച്ചു. എബി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഹമീദ് ചിയ്യാനൂർ,മൊയ്തുണ്ണി കോഴിക്കര,ഒരുപ്പാക്കിൽ മൊയ്തുണ്ണി ചങ്ങരംകുളം പങ്കെടുത്തു,മത്സരങ്ങളോടെ കോക്കൂർ റെയ്ഞ്ച് തല മുസാബഖ 2026-ന് സമാപനമായി.






