• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

ckmnews by ckmnews
October 11, 2026
in UPDATES
A A
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ
0
SHARES
8
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനു പിന്നിലെ യാഥാർഥ്യങ്ങൾ കണ്ടെത്തി കുറ്റവാളികൾക്കു ശിക്ഷ ഉറപ്പാക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് മാതാപിതാക്കൾ. മകന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാൻ പ്രതികൾക്കൊപ്പം പൊലീസുകാരും കൂട്ടുനിന്നു. ഇതുസംബന്ധിച്ച തങ്ങളുടെ ആശങ്കകളും സംശയങ്ങളും ശരിയാണെന്നു ബോധ്യംവന്നതുകൊണ്ടാണ് ഹൈക്കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ബാലഭാസ്കറിന്റെ പിതാവ് കെ.സി.ഉണ്ണിയും മാതാവ് ബി.ശാന്തകുമാരിയും പറഞ്ഞു

ദുരൂഹതകളെല്ലാം അവസാനിപ്പിച്ച്, പുതിയ അന്വേഷണ സംഘം സത്യം പുറത്തുകൊണ്ടുവരുമെന്ന പ്രതീക്ഷ ഇരുവരും പങ്കുവച്ചു. കേസ് സിബിഐയിലെ എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ വീണ്ടും അന്വേഷിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

മകന്റെ അപകടമരണവുമായി ബന്ധപ്പെട്ട് 8 വർഷത്തിനിടെ 4 അന്വേഷണങ്ങൾ നടന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. അവയെല്ലാം അട്ടിമറിക്കപ്പെട്ടു. സിബിഐ അടക്കം പുതിയ അന്വേഷണ സംഘങ്ങൾ വന്നപ്പോഴെല്ലാം പ്രതീക്ഷയായിരുന്നു. പക്ഷേ അവരെല്ലാം മുൻ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകൾ അതേപടി പകർത്തിവയ്ക്കുകയാണ് ചെയ്തത്. തങ്ങളുടെ മൊഴികൾപോലും കൃത്യമായി രേഖപ്പെടുത്തിയില്ല. ബാലുവിനൊപ്പമുണ്ടായിരുന്ന പ്രകാശ് തമ്പി, ഡ്രൈവർ അർജുൻ, വിഷ്‌ണു സോമസുന്ദരം എന്നിവരുടെ ഇടപെടലുകളെക്കുറിച്ച് തെളിവുകൾ കൈമാറിയിട്ടും അന്വേഷണ ഉദ്യോഗസ്ഥർ അവഗണിച്ചു.

മകനു നീതിലഭിക്കുന്നതിനായി പോരാട്ടത്തിനിറങ്ങിയ തങ്ങൾക്കെതിരെ ആരോപണങ്ങളുന്നയിച്ച് കേസ് വഴിതിരിച്ചുവിടാനാണ് പലരും ശ്രമിക്കുന്നത്. മകന്റെ ഒരു സ്വത്തും ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. തങ്ങൾ രണ്ടുപേർക്കു കഴിയാൻ സ്വന്തമായി വീടും ചെലവുകൾക്കായി പെൻഷൻ തുകയുമുണ്ട്. ബാലുവിന്റെ കയ്യിൽനിന്നു പണംകൈപ്പറ്റിയവർ ചേർന്ന് അവനെ ചതിച്ച്, അപായപ്പെടുത്തിയെന്നാണ് വിശ്വസിക്കുന്നതെന്നും ഉണ്ണിയും ശാന്തകുമാരിയും പറഞ്ഞു

Related Posts

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ
UPDATES

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
7
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി
UPDATES

സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

October 11, 2026
4
ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ
UPDATES

ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

October 11, 2026
5
കോക്കൂർ റെയ്ഞ്ച് മുസാബഖ’കോലിക്കര നിഅ്മത്തുൽ ഇസ്‌ലാം മദ്റസയിൽ നടന്നു
UPDATES

കോക്കൂർ റെയ്ഞ്ച് മുസാബഖ’കോലിക്കര നിഅ്മത്തുൽ ഇസ്‌ലാം മദ്റസയിൽ നടന്നു

October 11, 2026
3
സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചു
UPDATES

സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചു

October 11, 2026
3
എസ്ഐആര്‍ തെറ്റാണെങ്കിൽ വിഡി സതീശൻ സർക്കാരും തൃത്താല എംഎല്‍എ യും രാജിവക്കണം:ബിജെപി
UPDATES

എസ്ഐആര്‍ തെറ്റാണെങ്കിൽ വിഡി സതീശൻ സർക്കാരും തൃത്താല എംഎല്‍എ യും രാജിവക്കണം:ബിജെപി

October 11, 2026
3
Next Post
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

Recent News

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
7
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
8
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

October 11, 2026
4
ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

October 11, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025