എടപ്പാള്‍:സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജിയെന്നും,
കേരള രാഷ്ട്രീയത്തിലെ വീരപുരുഷനായ അദ്ദേഹത്തിൻ്റെ പോരാട്ടവീര്യം ഇന്നത്തെ തലമുറയ്ക്ക് അനുകരണീയ മാതൃകയാണെന്നും കെ.പി. നൗഷാദലി എംഎൽഎ. അഭിപ്രായപ്പെട്ടു.തവനൂർ സർവ്വോദയമേള കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കേളപ്പജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചെയർമാൻ
മുൻ എംപി സി ഹരിദാസ്
അധ്യക്ഷത വഹിച്ചു.ഡോ: പി.ആർ.ജയൻ അനുസ്മരണ പ്രഭാഷണം നടത്തി.അഡ്വ: എ.എം.രോഹിത്ത്, അടാട്ട് വാസുദേവൻ, കെ. രവീന്ദ്രൻ ,നിശാന്ത് സ്റ്റാൻലി,എപി സദാനന്ദൻ ,പി. കോയക്കുട്ടി,വി.ആർ. മോഹനൻ നായർ, പ്രിയ ജി.നായർ,കെ.ഗോപാലകൃഷ്ണൻ,കെ. മുഹമ്മദ് റാഫി, ഇ. ഹൈദറാലി തുടങ്ങിയവർ പ്രസംഗിച്ചു.







