പൊന്നാനി :ജന്തർമന്തറിൽ സമരം ചെയ്ത സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ എം പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.ചന്തപ്പടിയിൽ നിന്നാരംഭിച്ച പ്രകടനം കുണ്ടുകടവ് ജംഗ്ഷനിൽ സമാപിച്ചു.പ്രൊഫ.എം എം നാരായണൻ, സി പി മുഹമ്മദ് കുഞ്ഞി, എം എ ഹമീദ് എന്നിവർ സംസാരിച്ചു. പി വി ലത്തീഫ്, രജീഷ് ഊപ്പാല, യു കെ അബൂബക്കർ, ബിന്ദു സിദ്ധാർത്ഥൻ, പി കെ കുഞ്ഞിമുഹമ്മദ്, കെ ദിവാകരൻ, എം പ്രസീദ് എന്നിവർ നേതൃത്വം നൽകി.മാറഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറഞ്ചേരി സെൻ്ററിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിൻ്റെ കോലം കത്തിച്ചു.സുരേഷ് കാക്കനാത്ത്, പി സി മൊയ്തീൻ, കെ പി രാജൻ, എ പി വാസു, ഇ ബാലകൃഷ്ണൻ, മൺസൂറലി എന്നിവർ സംസാരിച്ചു.കാഞ്ഞിരമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്താണിയിൽ നിന്നാരംഭിച്ച പ്രകടനം പുറങ്ങ് കടവിൽ സമാപിച്ചു. വി വി സുരേഷ്, സിനീഷ് കണ്ണത്ത് എന്നിവർ സംസാരിച്ചു.വെളിയങ്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിണർ സ്റ്റോപ്പിൽ നിന്നാരംഭിച്ച പന്തം കൊളുത്തി പ്രകടനം വെളിയങ്കോട് അങ്ങാടിയിൽ സമാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിൻ്റെ കോലം കത്തിച്ചു.എൻ കെ ഹുസൈൻ, പി എം ആറ്റുണ്ണിതങ്ങൾ,എൻ കെ ഹുസൈൻ, ശശി പടാത്തറയിൽ എന്നിവർ സംസാരിച്ചു.എരമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലം സെൻ്ററിൽ പ്രതിഷേധം നടത്തി.സുനിൽ കാരാട്ടേൽ, പി അജയൻ, എം പ്രകാശൻ, സി പി അഭിലാഷ്
എന്നിവർ സംസാരിച്ചു.പെരുമ്പടപ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് പാറയിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. എം സുനിൽ, എ കെ നവാസ് എന്നിവർ സംസാരിച്ചു.പാലപ്പെട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.പുതിയിരത്തിയിൽ നിന്നാരംഭിച്ച പ്രകടനം പാലപ്പെട്ടി ആശുപത്രി പരിസരത്ത് സമാപിച്ചു. വി ബി നൂറുദ്ധീൻ, തേജസ് കെ ജയൻ, കെ മനാഫ്, പി റാഫി എന്നിവർ സംസാരിച്ചു.






