• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ധനുഷ് പകപോക്കുന്നു, നയൻ‌താരയിൽ നിന്നും 10 കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു; തരംതാഴരുത് എന്ന് താരം

ckmnews by ckmnews
November 16, 2024
in National
A A
ധനുഷ് പകപോക്കുന്നു, നയൻ‌താരയിൽ നിന്നും 10 കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു; തരംതാഴരുത് എന്ന് താരം
0
SHARES
18
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നടനും നിർമാതാവുമായ ധനുഷിനെതിരെ (Dhanush) ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടി നയൻ‌താര (Nayanthara). ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് പ്രതികരണം. നയൻ‌താരയെ കുറിച്ച് വരാനിരിക്കുന്ന ഡോക്യുമെന്ററിയിൽ നാനും റൗഡി താനിൽ നിന്നുള്ള സിനിമാ ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിൽ ധനുഷ് ഇടംകോലിടുന്നതായാണ് നയൻ‌താരയുടെ പരാതി. ഇതുമായി ബന്ധപ്പെട്ടു നയതാരയെയും പങ്കാളിയെയും ധനുഷ് നിരന്തരമായി ദ്രോഹിക്കുന്നു എന്നും കത്തിൽ പറയുന്നു. തനിക്ക് 10 കോടി രൂപയുടെ വക്കീൽ നോട്ടീസ് അയച്ചതിനെ ‘നീചമായ’ പ്രവർത്തി എന്നും നയൻ‌താര വിളിച്ചു’എൻ്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുടെ റിലീസ് ഞാൻ മാത്രമല്ല, നിരവധി ആരാധകരും അഭ്യുദയകാംക്ഷികളും ഏറെ കാത്തിരിക്കുകയാണ്. ഞങ്ങൾക്ക് നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രോജക്റ്റ് ഒരുമിച്ച് കൊണ്ടുവരാൻ ഒട്ടേറെപ്പേർ വേണ്ടി വന്നു. സിനിമയ്‌ക്കെതിരെയും, എനിക്കും എൻ്റെ പങ്കാളിക്കും നേരെ നിങ്ങൾ തീർക്കുന്ന പ്രതികാരം ഞങ്ങളെ മാത്രമല്ല, ഈ പ്രോജക്റ്റിനായി പരിശ്രമവും സമയവും നൽകി പ്രയത്നിച്ച ആളുകളെയും ബാധിക്കുന്നു. എന്നെയും എൻ്റെ ജീവിതത്തെയും എൻ്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഈ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയിൽ സിനിമാ മേഖലയിലെ അഭ്യുദയകാംക്ഷികളിൽ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളിൽ നിന്നുള്ള ഓർമ്മകളും ഉൾപ്പെടുന്നു.എന്നാൽ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ചിത്രമായ നാനും റൗഡി താൻ എന്ന സിനിമ ഉൾപ്പെടുത്തിയിട്ടില്ല. നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി രണ്ടു വർഷം കാത്തിരുന്ന് ഡോക്യുമെന്ററിയുടെ റിലീസ് നീണ്ടു പോയി. ഒടുവിൽ അനുമതി ലഭിക്കാതെ വന്നപ്പോൾ ഇപ്പോഴുള്ള നിലയിൽ എഡിറ്റ് ചെയ്ത് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നാനും റൗഡി താൻ സിനിമയിലെ പാട്ടുകളോ വിഷ്വൽ കട്ടുകളോ ഉപയോഗിക്കാൻ അപ്പോഴും അനുമതി ലഭിച്ചിരുന്നില്ല. യഥാർത്ഥ വികാരങ്ങളിൽ നിന്നും വന്ന വരികളാണ് ആ ഗാനത്തിലുള്ളത്.ഡോക്യുമെൻ്ററിയിൽ ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഇതിലും മികച്ച സംഗീതം ഇല്ലെന്നറിഞ്ഞുകൊണ്ട്, അത് ഉപയോഗിക്കാൻ അവസരം നൽകാതിരിക്കാനുള്ള വിസമ്മതം ഞങ്ങളുടെ ഹൃദയം തകർത്തു. ബിസിനസ്സ് നിർബന്ധങ്ങളും പണത്തിന്റെ പ്രശ്‌നങ്ങളുമാണെങ്കിൽ അത് മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഈ തീരുമാനം വ്യക്തിപരമായ വിദ്വേഷം തീർക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും നിങ്ങൾ ഇത്രയും കാലം മനപ്പൂർവ്വം വൈകിച്ചതും വേദനാജനകമാണെന്നും നയൻ‌താരമൂന്നു സെക്കന്റ് ദൈർഘ്യമുള്ള, സ്വന്തം ക്യാമറയിൽ പകർത്തിയ ബിഹൈൻഡ് ദി സീൻ വീഡിയോ പോലും ഉപയോഗിക്കാൻ വിസമ്മതിച്ചു. 10 കോടി രൂപ നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടു. എക്കാലത്തേതിലും ഏറെ തരം താഴ്ന്ന പ്രവർത്തിയാണിത് എന്നും, ഇത് നിങ്ങളുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു എന്ന് പ്രസ്താവനയിൽ പറയുന്നു. നിരപരാധികളായ ആരാധകർക്ക് മുന്നിൽ ഓഡിയോ ലോഞ്ചുകളിൽ പ്രകടിപ്പിക്കുന്ന സ്വഭാവത്തിന്റെ പകുതിയെങ്കിലും ഉള്ള വ്യക്തിയായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന് നയൻ‌താര. പറയുന്ന പോലെ നിങ്ങൾ പ്രവർത്തിക്കുന്നില്ല. സെറ്റിലെ മനുഷ്യരുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്ന രാജാവാണോ നിർമാതാവ്?സിനിമ ധനുഷിന്റെ കരിയറിലെ എക്കാലത്തെയും ഹിറ്റായി മാറിയെങ്കിലും, അയാളുടെ ഈഗോ അതിലും വളരെ വലുതായിരുന്നു എന്നും, സിനിമ റിലീസ് ആവുന്നതിനും മുൻപ് ധനുഷ് പറഞ്ഞ പല വാക്കുകളും തന്റെ മനസ്സിൽ ആഴത്തിൽ മുറിവായി മാറിയെന്നും നയൻ‌താര. തങ്ങൾക്ക് ലഭിച്ച വക്കീൽ നോട്ടീസിനോട് നിയമപരമായി തന്നെ പ്രതികരിക്കും. ബാക്കി ദൈവത്തിന്റെ കോടതിയിലും നേരിടാം എന്നും നയൻ‌താര. ഇനിയും മുഖംമൂടി ധരിച്ച് നിങ്ങൾ പ്രേക്ഷകരുടെ മുന്നിൽ ഓഡിയോ ലോഞ്ചുകളിൽ പങ്കെടുക്കട്ടെ എന്നും ഡോക്യുമെന്ററി നിങ്ങളും കാണുകയും മനസ് മാറുകയും ചെയ്യട്ടെ എന്നും നയൻ‌താര പ്രത്യാശിക്കുന്നു

Related Posts

പാൻമസാലകൾ ഇനി പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കാൻ പാടില്ല, പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ
National

പാൻമസാലകൾ ഇനി പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കാൻ പാടില്ല, പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ

August 12, 2026
89
‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി
National

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

August 12, 2026
58
സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; പേരുമാറ്റ ബില്ല് ലോക്‌സഭ പാസാക്കി
National

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; പേരുമാറ്റ ബില്ല് ലോക്‌സഭ പാസാക്കി

August 11, 2026
140
‘ആഭ്യന്തര മന്ത്രി സഭയിൽ വരുന്നില്ല; അമിത് ഷായുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’; ജോൺ ബ്രിട്ടാസ്
National

‘ആഭ്യന്തര മന്ത്രി സഭയിൽ വരുന്നില്ല; അമിത് ഷായുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’; ജോൺ ബ്രിട്ടാസ്

August 11, 2026
79
ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം
National

ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം

August 10, 2026
74
ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും: അഭ്യൂഹം തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ
National

ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും: അഭ്യൂഹം തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ

August 8, 2026
47
Next Post
ഇന്ത്യയിൽ നിന്ന് കൊള്ളയടിച്ച 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക; 84 കോടി മൂല്യം

ഇന്ത്യയിൽ നിന്ന് കൊള്ളയടിച്ച 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക; 84 കോടി മൂല്യം

Recent News

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
99
പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

August 12, 2026
880
‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

August 12, 2026
105
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025