ചങ്ങരംകുളം: വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക എന്ന പ്രമേയത്തിൽ എസ്ഡിപിഐ നടത്തുന്ന സംസ്ഥാന കാമ്പയിനിൻ്റെ ഭാഗമായി ചങ്ങരംകുളം മേഖല കമ്മറ്റിയുടെ കീഴിൽ പദയാത്ര സംഘടിപ്പിച്ചു.ആലങ്കോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് റഷീദ് പെരുമുക്ക് നയിച്ച പദയാത്ര ഐനിച്ചോടിൽ നിന്നും ആരംഭിച്ച ചങ്ങരംകുളം ഹൈവ ജംഗ്ഷനിൽ സമാപിച്ചു.പൊന്നാനി മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് പാവിട്ടപ്പുറം ജാഥാ ക്യാപ്റ്റൻ റഷീദ് പെരുമക്കിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടന്ന സമാപനം മണ്ഡലം സെക്രട്ടറി ജാഫർ കക്കിടിപ്പുറം ഉദ്ഘാടനം ചെയ്തു.ജാഥ വൈസ് ക്യാപ്റ്റൻ ഷംനാസ് മൂക്കുതല , കരീം ആലംകോട്,സലാം പള്ളിക്കര, ഹംസ നരണിപ്പുഴ, അഷ്‌റഫ് ആലംകോട്
തുടങ്ങിയവർ നേതൃത്വം നൽകി.