• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഒറ്റ ക്ലിക്കിൽ ഒരായിരം അറിവുകൾ; ഡിജിറ്റൽ കൂട്ടുകാരന് ഇന്ന് 27-ാം പിറന്നാൾ

ckmnews by ckmnews
September 27, 2025
in Kerala
A A
ഒറ്റ ക്ലിക്കിൽ ഒരായിരം അറിവുകൾ; ഡിജിറ്റൽ കൂട്ടുകാരന് ഇന്ന് 27-ാം പിറന്നാൾ
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഒരു സംശയം വന്നാൽ ആദ്യം ആരോടായിരിക്കും അത് ചോദിക്കുക ? അടുത്തിരിക്കുന്ന കൂട്ടുകാരനോട് ? അല്ലെങ്കിൽ അധ്യാപകനോട് ? ഒരിക്കലുമല്ല, ആ സംശയത്തിന് മറുപടി നമ്മൾ തേടി പോകുക ഗൂ​ഗിളിലേക്കാണ്. അതേ, ലോകത്തിലെ ഏറ്റവും വലിയ ടെക് ഭീമനായ ഗൂഗിളിന് ഇന്ന് പിറന്നാൾ ആണ്. കഴിഞ്ഞ 27 വർഷങ്ങളായി കൂട്ടുകാരനെ പോലെയാണ് ​ഗൂ​ഗിൾ നമുക്കൊപ്പം നിൽക്കുന്നത്. ഇപ്പോൾ 27ാം ജന്മദിനത്തിൽ നൊസ്റ്റാൾജിയ ഡൂഡിലുമായിട്ടാണ് ഗൂഗിൾ വന്നിരിക്കുന്നത്. ഹോംപേജിൽ ​ഗൂ​ഗിളിന്റെ ആദ്യത്തെ ലോഗോ ഡൂഡിലായി അവതരിപ്പിച്ചാണ് ​ഇത്തവണ ജന്മ​ദിനം ആഘോഷിക്കുന്നത്.

‘ഞങ്ങൾ എപ്പോഴും ഭാവിയെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കിലും, ജന്മദിനം ഒരു തിരിഞ്ഞുനോട്ടത്തിനുള്ള സമയമാണ്. 1998-ന് ശേഷം ഞങ്ങളുടെ ലോഗോ ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ മാറിയിട്ടുണ്ട്, എന്നാൽ ലോകത്തിൻ്റെ വിവരങ്ങൾ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യം ഇന്നും അതുപോലെ തുടരുന്നു. കഴിഞ്ഞ 27 വർഷമായി ഞങ്ങളോടൊപ്പം യാത്ര ചെയ്തതിന് നന്ദി’ ജന്മദിനത്തിൽ ഗൂഗിൾ തങ്ങളുടെ ബ്ലോഗിൽ കുറിച്ചു.

കാലിഫോർണിയയിലെ ഒരു ചെറിയ സ്റ്റാർട്ടപ്പിൽ നിന്ന് ലോകത്തിന്റെ തന്നെ നെറുകയിലേക്കുള്ള ​ഗൂ​ഗിളിന്റെ വളർച്ച വളരെ പെട്ടെന്ന് തന്നെയായിരുന്നു. 998-ൽ സ്റ്റാൻഫോർഡ് സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്ന ലാറി പേജും സെർജി ബ്രിനും ചേർന്ന് ഒരു ഗാരേജിൽ ആരംഭിച്ച സ്റ്റാർട്ടപ്പ് സംരംഭമാണ് ഇന്ന് കാണുന്ന ഗൂഗിൾ. “ലോകത്തിലെ വിവരങ്ങളെ ചിട്ടപ്പെടുത്തുകയും അത് എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്യുക” എന്ന ലക്ഷ്യത്തോടെയാണ് അവർ ഗൂഗിളിന് തുടക്കമിട്ടത്.

27 വർഷങ്ങൾക്കിപ്പുറം, ഗൂഗിൾ ഒരു സെർച്ച് എൻജിൻ എന്നതിലുപരി, ജിമെയിൽ, യൂട്യൂബ്, ഗൂഗിൾ മാപ്‌സ്, ആൻഡ്രോയിഡ്, എഐ (നിർമ്മിത ബുദ്ധി) തുടങ്ങിയ സേവനങ്ങളിലൂടെ കോടിക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകിൽനിന്നുമാണ് ഗൂഗിൾ എന്ന പദം പിറവിയെടുത്തത്. ഒന്നിന് ശേഷം നൂറ് പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഗൂഗൾ(googol) എന്ന പദം ഉപയോഗിച്ചിരുന്നു. ഇത് തങ്ങളുടെ സെർച്ച് എൻ‌ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകർ ഉദ്ദേശിച്ചത്. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ തങ്ങളുടെ സെർച്ച് എൻ‌ജിൻ വഴി ലഭ്യമാകും എന്ന സന്ദേശമായിരുന്നു നല്‍കാന്‍ ഉദ്ദേശിച്ചത്. എന്നാൽ എഴുതിയപ്പോൾ ചെറിയ രീതിയിൽ അക്ഷരങ്ങൾ മാറിപോയി. അങ്ങനെ ഗൂഗൾ ഗൂഗിൾ ആയി.

ഭാവിയെ ഉറ്റുനോക്കി കഴിഞ്ഞ കാലത്തെ ഓർമ്മിക്കുന്നതിനൊപ്പം, ഭാവിയെക്കുറിച്ചുള്ള സൂചനകൾ കൂടിയാണ് ഗൂഗിളിന്റെ 27-ാം പിറന്നാൾ നൽകുന്നത്. നിർമ്മിത ബുദ്ധി (AI), സ്മാർട്ട് ഉപകരണങ്ങൾ തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകളുമായി ഗൂഗിൾ മുന്നേറുകയാണ്. തങ്ങളുടെ 30-ാം പിറന്നാൾ ആകുമ്പോഴേക്കും പുതിയ കണ്ടുപിടുത്തങ്ങളിലൂടെ ഗൂഗിൾ നമ്മളെ എവിടെ എത്തിക്കുമെന്ന് കാത്തിരുന്ന് കാണാം

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
18
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
415
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
146
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
168
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
അധികം വൈകാതെ ഒരു ലക്ഷം കടക്കും? ഇന്നും വിലയിൽ വർദ്ധനവ്, സ്വർണം വാങ്ങാനിരുന്നവർ കടുത്ത ആശങ്കയിൽ

അധികം വൈകാതെ ഒരു ലക്ഷം കടക്കും? ഇന്നും വിലയിൽ വർദ്ധനവ്, സ്വർണം വാങ്ങാനിരുന്നവർ കടുത്ത ആശങ്കയിൽ

Recent News

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
18
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

August 27, 2026
239
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

August 27, 2026
32
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

August 27, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025