ചങ്ങരംകുളം:കോക്കൂർ അൽഫിത്തറ ഇസ്ലാമിക് പ്രീ സ്കൂളിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഖുർആൻ സെമിനാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫ്സൽ ഉലമ റാങ്ക് ജേതാവ് ജാസ്മിൻ എം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി പി ഖാലിദ് അധ്യക്ഷത വഹിച്ചു.കെ വി ഹസ്സൻ മാസ്റ്റർ പി ഐ മുജീബ് റഹ്മാൻ എൻ.എം.അബ്ബാസ് എന്നിവർ പ്രസംഗിച്ചു.14 മാസം എടുത്ത് ഖുർആൻറെ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയ കിഴിക്കര സ്വദേശിനി അൻഷിദ എന്ന കുട്ടിയെ ചടങ്ങിൽ വച്ച് അവാർഡ് നൽകി ആദരിച്ചു.വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു കൊണ്ട് ഫറോക്ക് ആർ. യു.എ കോളേജ് അധ്യാപകനും എംഎസ്എം സംസ്ഥാന സിക്രട്ടറിയുമായ ഫഹീം പുളിക്കൽ, അസ്സബാഹ് അറബിക്കോളേജ് അധ്യാപകൻ ചളവറ അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.പ്രിൻസിപ്പാൾ ഫസീല എം സമാപന പ്രഭാഷണം നടത്തി