ചങ്ങരംകുളം:പത്മ പ്രഭാ പുരസ്കാരത്തിനു അർഹനായ ആലങ്കോട് ലീലാകൃഷ്ണന് പള്ളിക്കര പ്രവാസി അസോസിയേഷന്‍ സ്നേഹാദരവ് നല്‍കി.പള്ളിക്കര പ്രവാസി യുഎഇ അഡ്വൈസറി ബോർഡ് പ്രതിനിധി സുബൈർ അലുങ്ങൽ മെമെന്റോ നൽകി, ചെയർമാൻ സുരേന്ദ്രൻ തിരുമംഗലത്ത് അഭിനന്ദനം അറിയിച്ച് സംസാരിച്ചു. ഹാരിസ് നെച്ചിക്കൽ,ഷൌക്കത്ത് പള്ളത്ത്, ഷാഫി സിപി, എകെ. ഷംസു എന്നിവർ സന്നിഹിതരായിരുന്നു.സ്നേഹാദരവിന് നന്ദി അറിയിച്ച ലീലാകൃഷ്ണന്‍ കൂട്ടായ്മ കൂടുതൽ ഊഷ്മളമായി മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കട്ടെ എന്ന് പ്രത്യാശ പ്രകടിപ്പിച്ചു.