• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘കനഗോലു ടീമിനെ ബോധിപ്പിക്കാനല്ല’; വയനാടിനായി പിരിച്ച 20 കോടിയുടെ കണക്ക് പുറത്തുവിട്ട് DYFI

ckmnews by ckmnews
March 5, 2026
in Kerala
A A
‘കനഗോലു ടീമിനെ ബോധിപ്പിക്കാനല്ല’; വയനാടിനായി പിരിച്ച 20 കോടിയുടെ കണക്ക് പുറത്തുവിട്ട് DYFI
0
SHARES
214
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: വയനാട് ടൗണ്‍ഷിപ്പില്‍ 100 വീടുകളുടെ സ്‌പോണ്‍സര്‍ഷിപ്പ് തുകയായി കൈമാറിയ 20 കോടി രൂപയുടെ കണക്ക് പുറത്ത് വിട്ട് ഡിവൈഎഫ്‌ഐ. ഈ വര്‍ഷം ജനുവരി അഞ്ചിന് നല്‍കിയ 15 കോടി രൂപയും കഴിഞ്ഞ വര്‍ഷം മെയ് 17ാം തീയതി കൈമാറിയ അഞ്ച് കോടി രൂപയുടെയും സ്‌പോണ്‍സര്‍ഷിപ്പ് റസീപ്റ്റാണ് ഡിവൈഎഫ്‌ഐ സോഷ്യല്‍മീഡിയ പേജിലൂടെ പുറത്തുവിട്ടത്. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആരംഭിച്ച ജില്ലാ കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ഡിവൈഎഫ്‌ഐ 20 കോടി കൈമാറിയത്.ടൗണ്‍ഷിപ്പ് പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫീസറും നിര്‍മ്മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയും ഡിവൈഎഫ്‌ഐയും ചേര്‍ന്ന് ത്രികക്ഷി കരാറില്‍ ഏര്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതില്‍ സംഘടന പങ്കാളികളായതെന്ന് ഡിസൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബുക്കില്‍ കുറിച്ചു.കോണ്‍ഗ്രസിനെതിരെയും സനോജ് രൂക്ഷവിമര്‍ശനം ഉയര്‍ത്തി. ദുരിത ബാധിതരെ ചൂണ്ടിക്കാട്ടി പണപ്പിരിവ് നടത്തുകയും കണക്ക് ചോദിക്കുമ്പോള്‍ കൈമലര്‍ത്തി കാണിക്കുകയും ചെയ്യുന്ന ഒരു കൂട്ടരുണ്ട്. ജനങ്ങള്‍ താടിക്കിട്ട് തട്ടുമെന്നായപ്പോള്‍ ഏതോ ഒരു കാട്ടില്‍ കല്ലിട്ട് തടി കഴിച്ചിലാക്കാന്‍ നോക്കുകയാണ് കോണ്‍ഗ്രസുകാര്‍ എന്ന് സനോജ് പരിഹസിച്ചു. കോണ്‍ഗ്രസ് സൈബര്‍ ടീമിനെ ബോധിപ്പിക്കാനല്ല നിലവില്‍ കണക്കുകള്‍ പുറത്തുവിടുന്നത്. സാധാരണക്കാര്‍ക്ക് വേണ്ടിയാണ്. വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് പിരിച്ച തുകയെത്രയെന്നത് പുറത്തുവിടാൻ തയ്യാറുണ്ടോയെന്നും സനോജ് വെല്ലുവിളിച്ചു.

കുറിപ്പിന്‍റെ പൂർണ്ണരൂപം-

മുണ്ടക്കൈയിലും ചൂരൽ മലയിലും ആശയറ്റുപോയ ജീവിതങ്ങളെ ചൂണ്ടിക്കാട്ടി പണപ്പിരിവ് നടത്തിയിട്ട് അതിൻ്റെ കണക്ക് ചോദിച്ചാൽ കൈമലർത്തിക്കാണിക്കുന്ന ഒരു കൂട്ടരുണ്ട് ഇവിടെ. ജനങ്ങൾ താടിക്കിട്ട് തട്ടുമെന്നായപ്പോൾ ഏതോ ഒരു കാട്ടിൽ കല്ലിട്ട് തടി കഴിച്ചിലാക്കാൻ നോക്കുന്ന കോൺഗ്രസുകാർ. അവർക്കിപ്പോൾ ചില കണക്കുകളൊക്കെ കാണണമത്രെ!മലയാളികളുട നന്മ മൊത്തം പെയ്തിറങ്ങിയ വയനാട് ടൗൺഷിപ്പിൽ100 വീടുകളുടെ സ്പോൺസർഷിപ്പ് തുകയായി DYFI കൈമാറിയ 20 കോടി രൂപയുടെ കണക്കിലാണ് കോൺഗ്രസ് ലീഗ് സൈബർ കൂട്ടങ്ങൾക്ക് വല്ലാത്ത സംശയം.വയനാടിനായി പിരിച്ച പണം കനഗോലുവിന് കൊടുത്ത ടീമാണെങ്കിലും അവരുടെ സംശയങ്ങളൊക്കെ തീർത്തേക്കാം.

1.CMDRFലേക്ക് നൽകിയ തുകയ്ക്ക് എന്തിന് PIU റസീറ്റ് എന്നാണ് ആദ്യചോദ്യം

വയനാട് പുനർനിർമ്മാണത്തിനായി പലതരത്തിലുള്ള സഹായങ്ങൾ സർക്കാർ പ്രതീക്ഷിച്ചിരുന്നു. ഏതൊരാൾക്കും ആ ഉദ്യമത്തിൽ പങ്കുചേരാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമായാണ് CMDRFലേക്കുള്ള സംഭാവനകൾ മാറുന്നത്. ആദ്യഘട്ടത്തിൽ CMDRF മുഖേന മാത്രമാണ് സഹായം സ്വീകരിച്ചിട്ടുള്ളതും. പുനരധിവാസം സംബന്ധിച്ച് ടൗൺഷിപ്പ് എന്ന ആശയം രൂപപ്പെട്ടതോടെ സ്പോൺസർഷിപ്പ് എന്ന ആശയവും പുതിയതായി ഉയർന്നുവന്നു. ഈ സാധ്യതകളെല്ലാം വിശദമായി പ്രതിപാദിച്ചാണ് 2025 ജനുവരി 15ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.100 വീടുകൾ നിർമിക്കുന്നതിന് ആവശ്യമായ 20 കോടി രൂപ നൽകാൻ തയ്യാറായ DYFI ആ ഉത്തരവ് പ്രകാരം സ്പോൺസർ ആയി മാറി. ഒരു സ്പോൺസർ എങ്ങനെയാണ് ഈ പദ്ധതിയിൽ പണം മുടക്കേണ്ടത്. അത് വളരെ വ്യക്തമായി ഉത്തരവിൽ പറയുന്നുണ്ട്. സർക്കാർ ഉത്തരവിൽ പരാമർശിക്കുന്ന രീതിയിൽ ടൗൺഷിപ്പ് പദ്ധതിയുടെ സ്പെഷ്യൽ ഓഫിസറും നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയും DYFIഉം ചേർന്ന് ത്രികക്ഷി കരാറിൽ ഏർപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതിൽ DYFI പങ്കാളികളായത്. ടൗൺഷിപ്പ് നിർമ്മാണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം ആരംഭിച്ച ജില്ലാ കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് DYFI 20 കോടി കൈമാറിയത്. ഈ തുകയും അതിലെ ചെലവുകളും ഓഡിറ്റ് ചെയ്യാനുള്ള സംവിധാനവും ഈ ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ആ കാര്യത്തിലും ഒരു സംശയം വേണ്ട.

2.ചെക്ക് നൽകിയെങ്കിൽ അത് മാറിയോ എന്നാണ് അടുത്ത സംശയം

ജില്ലാ കളക്ടറുടെ പേരിലുള്ള ടൗൺഷിപ്പ് പ്രോജക്ടിൻ്റെ അക്കൗണ്ടിൽ പണം ലഭിച്ചതിൻ്റെ രേഖകൾ കണ്ടാൽ ആ സംശയം തീരുമല്ലോ. അത് കണ്ടോളൂ.അടുത്ത സംശയം നൽകിയ തുകയാണോ നൽകാനുള്ള തുകയാണോ എന്നാണ്.അക്കൗണ്ടിലേക്ക് പണം കൈമാറിയ രേഖകൾ കണ്ട് തൃപ്തിയായ സ്ഥിതിക്ക് ഇതിൽ കൂടുതൽ മറുപടി വേണ്ടല്ലോ.

3.കൃത്യം 20 കോടി എങ്ങനെ എന്നാണ് അടുത്ത ചോദ്യം.

20 ലക്ഷം രൂപഒരു വീടിന്റെ സ്പോൺസർഷിപ്പ് തുകയായി സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രൊജക്ടിൽ 100 വീടുകൾ നൽകുന്ന ഒരു സ്പോൺസർ 20 കോടി റൗണ്ടാക്കിത്തന്നെയല്ലേ നൽകേണ്ടത്.20 കോടി എന്നത് ടൗൺഷിപ്പിലെ 100 വീടുകളുടെ സ്പോൺസർഷിപ്പ് തുക മാത്രമാണ്.DYFI കണക്ക് കനഗോലു ടീമിനെ ബോധിപ്പിക്കാനല്ല,നിങ്ങൾ പെരും സതീശൻ (നുണ) വിതറി തെറ്റിധരിപ്പിക്കാൻ ലക്ഷ്യമിടുന്ന സാധാരണക്കാർക്ക് വേണ്ടി മാത്രമാണ്….അല്ലെങ്കിലും നിങ്ങൾ കനഗോലു ടീമിനിത് ബോധ്യമാകുമെന്ന തോന്നലൊന്നും ഞങ്ങൾക്കില്ല..നിങ്ങളിപ്പോഴും സർക്കാർ ഭൂമി തരാത്തതിനാൽ കോൺഗ്രസ് വീട് നിർമ്മാണം വൈകി എന്ന സിദ്ധാന്തക്കാരല്ലേ…?DYFI കണക്ക്പൊതു സമക്ഷത്തിലാണ് ഞങ്ങൾ ഓഡിറ്റ് ചെയ്യുന്നത്.ഇനി പറ കോൺഗ്രസിന്റെ ആപ്പ് എവിടെ…..?പിരിച്ച തുകയെത്ര….?നിങ്ങൾ തറക്കല്ലിട്ട ( പണിയുമോ എന്ന് കാത്തിരുന്ന് കാണാം )വീടുകളുടെ ഗുണഭോക്താക്കൾ ആരെല്ലാം….?യൂത്ത് കോൺഗ്രസ് പിരിച്ച തുകയെത്ര…..?നാട്ടുകാരെ ഓഡിറ്റ് ചെയ്യാനിറങ്ങിയ നിങ്ങൾനിങ്ങളെ കുറിച്ച് പറയാൻ അൽപ്പ സമയം നീക്കി വെക്കൂ..

Related Posts

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍
Kerala

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

September 29, 2026
10
റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ
Crime

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
117
മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി
Kerala

മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

September 29, 2026
40
വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി
Kerala

വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

September 29, 2026
5
സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി
Kerala

സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി

September 29, 2026
5
38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി
Kerala

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
109
Next Post
ഞണ്ട് അലര്‍ജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം

ഞണ്ട് അലര്‍ജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം

Recent News

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

September 29, 2026
10
റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
117
റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

September 29, 2026
3
അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

September 29, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025