തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുള്ളതായി കെഎസ്ഇബി അറിയിച്ചു.മധ്യപ്രദേശില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭിക്കും. എന്നാല്‍ ഇത് രാത്രി ഒമ്പത് മണിക്ക് ശേഷമാണ് കിട്ടുക. പവര്‍ എക്‌സ്‌ചേഞ്ച് വഴി 50 മെഗാവാട്ട് തരപ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ പെയ്യുന്നതിനാല്‍ നിയന്ത്രണം വേണ്ടിവരില്ലെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.








