• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

ckmnews by ckmnews
September 29, 2026
in Kerala, Politics
A A
ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍
0
SHARES
15
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞടുപ്പിൽ ഇടതുപക്ഷം വലിയ മുന്നേറ്റം ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഉപതെരഞ്ഞെടുപ്പിൽ എന്‍ഡിഎഫ് 18 സീറ്റ് നേടിയെന്നും യുഡിഎഫ് സീറ്റ് നില 22 ഇല്‍ നിന്ന് 19 ആയി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വിജയിച്ച ഇടങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞു. എല്‍ഡിഎഫ് ഭൂരിപക്ഷം ഉയര്‍ത്തി. കല്ലറയില്‍ യുഡിഎഫ് വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

ബിജെപിയുമായി ഉള്ള കൂട്ടുകെട്ടിന്റെ ഭാഗമായാണ് യുഡിഎഫ് വിജയം എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ട് ലഭിച്ച ബിജെപിക്ക് ഇത്തവണ 5000ത്തിലധികം വോട്ട് മാത്രമാണ് ലഭിച്ചത്. പരസ്യമായി ബിജെപി വോട്ട് യുഡിഎഫിന് ലഭിക്കുന്ന സാഹചര്യമുണ്ടായെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഏഴ് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളില്‍ എല്‍ഡിഎഫ് അഞ്ച് സീറ്റ് നേടിയപ്പോള്‍ യുഡിഎഫിന് രണ്ട് സീറ്റ് നേടാനേ സാധിച്ചുള്ളൂ. ഉപതെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഇടതുപക്ഷം പ്രകടമാകുന്ന രീതിയിലുള്ള തിരിച്ചുവരവ് നടത്തി. ജനവിരുദ്ധ നയങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സാധിക്കാത്ത സ്‌പോണ്‍സേര്‍ഡ് മുഖ്യമന്ത്രിയും സര്‍ക്കാരും വലിയ അവമതിപ്പ് ഉണ്ടാക്കിയെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

ഇടതുപക്ഷത്തെ ഇല്ലാതാക്കി കളയാം എന്ന് കരുതിയവര്‍ക്കുള്ള മറുപടിയാണ് ഇപ്പോഴുണ്ടായിട്ടുള്ള എല്‍ഡിഎഫ് വിജയം. യുഡിഎഫിന്റെ ഇന്നത്തെ മുഖം എല്ലാവരും കരുതിയതില്‍ നിന്ന് വിരുദ്ധമാണ്. പല കാര്യങ്ങളും ജനങ്ങളോട് പറയേണ്ടതില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ ഉള്ളത് വല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാരിന് ലാഭം ഉണ്ടാകുന്നു അതുകൊണ്ട് സ്‌പോണ്‍സേര്‍ഡ് നിലപാടില്‍ നിന്ന് മാറ്റമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇങ്ങനെ പറയുന്ന ഒരു മുഖ്യമന്ത്രി മുമ്പ് ഉണ്ടായിട്ടില്ലെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

ഇഡിക്കെതിരായ നിലപാടില്‍ രാഹുല്‍ ഗാന്ധി അവസരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. കെ സി വേണുഗോപാലിനെതിരായ സൈബര്‍ അധിക്ഷേപ കേസില്‍ പ്രതികരിച്ച അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് കേസിലെ പ്രതികള്‍ എന്ന് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനുള്ളില്‍ ക്രിമിനല്‍സ് ഉണ്ടെന്ന് വീണ്ടും വ്യക്തമായി എന്നായിരുന്നു കടുത്ത ഭാഷയിലുള്ള വിമര്‍ശനം.

Related Posts

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ
Crime

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
157
മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി
Kerala

മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

September 29, 2026
44
വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി
Kerala

വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

September 29, 2026
5
സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി
Kerala

സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി

September 29, 2026
6
38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി
Kerala

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
110
സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ
Kerala

സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

September 29, 2026
14

Recent News

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

September 29, 2026
15
റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
157
റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

September 29, 2026
3
അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

September 29, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025