പൊന്നാനി:പ്രസവ പരിചരണ കേന്ദ്രത്തിൽ കുഴമ്പ് തേച്ചിരിക്കുന്ന യുവതിയുടെ നഗ്നചിത്രങ്ങൾ ആൺ സുഹൃത്തിന് വീഡിയോകോളിലൂടെ കാണിച്ചെന്ന പരാതിയില്‍ പുറങ്ങ് സ്വദേശിയായ ജീവനക്കാരി അറസ്റ്റില്‍.പുറങ്ങ് സ്വദേശിനി ഉഷ (42)യെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.വെളിയംകോട് പ്രവർത്തിക്കുന്ന പ്രസവ പരിചരണ കേന്ദ്രത്തിലാണ് സംഭവം. കുഴമ്പ് തേച്ചിരിക്കുന്ന യുവതിയുടെ നഗ്ന ചിത്രങ്ങൾ കേന്ദ്രത്തിലെ ജീവനക്കാരി വാട്സാപ്പ് വീഡിയോ കോളിലൂടെ ഗൾഫിലുള്ള ആൺസുഹൃത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു.സംഭവം ശ്രദ്ധയിൽപെട്ട കേന്ദ്രത്തിലെ മറ്റൊരു സ്ത്രീ വിവരം യുവതിയുടെ ശ്രദ്ധയിൽ പെടുത്തി.യുവതിയുടെ ബന്ധുക്കൾ നടത്തിയ പരിശോധനയിൽ ജീവനക്കാരിയുടെ ഫോണിൽ വീഡിയോ കോൾ കണ്ടെത്തിയതോടെ ബന്ധുക്കൾ പൊന്നാനി പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് കേന്ദ്രത്തിലെ ജീവനക്കാരി മൊബൈൽ ഫോൺ കോടതിയിൽ ഹാജരാക്കി.ഇവരുടെ ആൺ സുഹൃത്തിന് എതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്