കടവല്ലൂർ:കല്ലുംപുറത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.കല്ലുംപുറം വിദ്യ റെസ്റ്റോറന്റിന്
സമീപമാണ് കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്.സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ സ്ഥാപിക്കാൻ കുഴി എടുക്കുമ്പോഴാണ് പൈപ്പ് പൊട്ടിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.നാല് ദിവസമായി പൊട്ടിയ പൈപ്പിൽ നിന്നും ലീറ്റർ കണക്കിന് ശുദ്ധജലമാണ് ഒഴുകി പാഴാകുന്നത്.കുഴി എടുത്തതിന്റെ സമീപത്തെ വീട്ടിലെ കിണറ്റിലെ
വെള്ളത്തിൽ എണ്ണയുടെ അംശം കാണുന്നു എന്ന ആരോപണവും ഉണ്ട്.
പഞ്ചായത്ത് അധികൃതരെയും
ജല അതോറിറ്റി ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചതായി പ്രദേശവാസികൾ പറഞ്ഞു.