കൂറ്റനാട്:തൃത്താല നിയോജക മണ്ഡലം തല പ്രസ് ക്ലബ്ബ് രൂപീകരണയോഗം നടന്നു.തൃത്താല നിയോജക മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രാദേശിക പത്രപ്രവർത്തകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൂറ്റനാട് വെച്ച് പ്രസ് ക്ലബ്ബ് രൂപീകരണം യോഗം നടന്നത്.തൃത്താല മണ്ഡലത്തിലെ പത്ര- ദൃശ്യ- ഓൺലൈൻ മാധ്യമ രംഗത്തെ സജീവമായ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.പ്രസ് ക്ലബ്ബ് പ്രസിഡൻ്റായി സി മൂസ പെരിങ്ങോട് ,സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ , ട്രഷറർ വി രഘുകുമാർ എന്നിവരേയും,വൈസ് പ്രസിഡൻ്റുമാരായി കെ.ജി സണ്ണി , സി.പി. കരീം , ജോയിൻ സെക്രട്ടറിമാരായി പ്രദീപ് ചെറുവാശേരി , എ.സി.ഗീവർ ചാലിശേരി എന്നിവരെയും തെരഞ്ഞെടുത്തു.രക്ഷാധികാരികളായി സീനിയർ പത്രപ്രവർത്തകരായ വീരാവുണ്ണി മുള്ളത്ത് ,ഉമാശങ്കർ എഴുമങ്ങാട് , സി.കെ. ഉണ്ണികൃഷ്ണൻ എന്നിവരെയും 15 അംഗ എക്സ്ക്യൂട്ടീവ് അംഗങ്ങളെയും യോഗത്തിൽ തെരഞ്ഞെടുത്തു. നിലവിൽ കൂറ്റനാട് ഗുരുവായൂർ റോഡിൽ പെട്രോൾ പമ്പിന് സമീപം കൂറ്റനാട് പ്രസ് ക്ലബ്ബ് ഓഫീസിൻ്റെ നിർമ്മാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.രൂപീകരണ യോഗത്തിൽ സി.കെ. ഉണ്ണികൃഷ്ണൻ , ഉമ ശങ്കർ , ടി.വി.എം അലി , സി. പി. കരീം , അൻവർ , കെ.ജി. സണ്ണി , പ്രദീപ് ചെറുവാശേരി, വീരാവുണ്ണി മുള്ളത് , മധു കൂറ്റനാട്, പ്രദീപ് ചെറുവാശ്ശേരി, ടി.വി. അബൂബക്കർ എന്നിവർ സംസാരിച്ചു.