പെരുമ്പിലാവ്:പാതയോരത്ത് നിർത്തിയിട്ട
ടോറസ് ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കോതച്ചിറ സ്വദേശി ചക്രാട്ട് ബാബുവിൻ്റെ മകൻ വിപിൻ ദാസ് (31)ആണ് മരിച്ചത്.അറക്കൽ സെന്ററിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വിപിൻ ദാസിനെ അപകട സമയത്ത് അതുവഴി വന്ന ആംബുലൻസിൽ
നാട്ടുകാർ ചേർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും
പരുക്ക് ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.