• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ജാസ്‌ലിയയുടെ മരണം: പ്രതിയായ ഡോക്ടറെ ഒളിവിൽ പോകാൻ സഹായിച്ചു, പിതാവ് അറസ്റ്റിൽ

ckmnews by ckmnews
March 6, 2026
in Kerala
A A
ജാസ്‌ലിയയുടെ മരണം: പ്രതിയായ ഡോക്ടറെ ഒളിവിൽ പോകാൻ സഹായിച്ചു, പിതാവ് അറസ്റ്റിൽ
0
SHARES
22
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: എറണാകുളത്ത് വിദ്യാർഥിനിയായ ജാസ്‌ലിയ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ മുഖ്യപ്രതിയായ ഡോ. സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം ഒളിവിൽ പോയ മകനെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ പിടികൂടിയത്. കോട്ടയം അതിരമ്പുഴ സ്വദേശികളായ ഇവർ വീട് പൂട്ടി മറ്റൊരു സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് പിതാവിനെതിരെ പോലീസ് നടപടിയെടുത്തത്.കഴിഞ്ഞ മാസം 28-ാം തീയതിയാണ് പാർട്ട് ടൈം ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന ജാസ്‌ലിയയെ സിറിയക് ഓടിച്ച വാഹനം ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. നാല് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ജാസ്‌ലിയ മരണത്തിന് കീഴടങ്ങിയത്. മരണശേഷം ജാസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.പ്രതിക്കുമേൽ പരമാവധി സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് പിതാവിനെ പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ ജോർജ് മാത്യുവിനെ അങ്കമാലി സ്റ്റേഷനിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. നിലവിൽ ഒളിവിൽ കഴിയുന്ന സിറിയക് മുൻകൂർ ജാമ്യാപേക്ഷയുമായി കോട്ടയം സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട് . ഈ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കുകയാണ്.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
0
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
1
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
261
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
92
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
111
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
4
Next Post
ചാഞ്ചാട്ടം തുടരുന്നു,സ്വര്‍ണവിലയില്‍  വീഴ്ച

ചാഞ്ചാട്ടം തുടരുന്നു,സ്വര്‍ണവിലയില്‍ വീഴ്ച

Recent News

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
0
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
1
പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
13
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025