• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കാട്ടാനകളെ തുരത്താൻ ‘ചക്കപ്പഴം’, പഴുക്കും മുമ്പ് ശേഖരിക്കും:​ സമഗ്ര പദ്ധതിയുമായി സർക്കാർ

cntv team by cntv team
June 25, 2026
in Kerala
A A
കാട്ടാനകളെ തുരത്താൻ ‘ചക്കപ്പഴം’, പഴുക്കും മുമ്പ് ശേഖരിക്കും:​ സമഗ്ര പദ്ധതിയുമായി സർക്കാർ
0
SHARES
118
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി – മനുഷ്യ സംഘർഷം പരിഹരിക്കുന്നതിന് സർക്കാർ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കോന്നി, റാന്നി വനമേഖലകളിലെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹാരത്തിനുമായി മണ്ഡലങ്ങളിൽ ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്യമൃഗങ്ങളെ വനത്തിൽ തന്നെ നിലനിർത്തുന്നത്, അവ നാട്ടിലെത്തിയാൽ ആഘാതം കുറയ്ക്കുന്നത്, ദുരിതബാധിതർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് പദ്ധതിക്കുള്ളത്. വന്യജീവികൾ പുറത്ത് വരുന്നത് തടയാൻ വനത്തിനുള്ളിലെ വിഭവങ്ങളുടെ ലഭ്യത പരിശോധിക്കും. കിടങ്ങ്, സൗരോർജ വേലി, തൂക്കുവേലി തുടങ്ങിയവയോടൊപ്പം ശാസ്ത്രീയ പഠനം നടത്തി പുതിയ മാർഗങ്ങൾ ആവിഷ്കരിക്കും. നാട്ടിലെത്തുന്ന വന്യമൃഗങ്ങളെ ജനങ്ങൾക്ക് അപകടം ഉണ്ടാകാതെ തിരികെ അയക്കും. ദുരിതബാധിതർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നൽകും.

നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത് നടപടി സ്വീകരിക്കും. കൃഷിനാശത്തിന് ഇൻഷുറൻസ് എന്നത് സർക്കാരിന്റെ പ്രഖ്യാപന ലക്ഷ്യങ്ങളിൽ ഒന്നാണ്. പൊതുമേഖല ഇൻഷുറൻസ് സ്ഥാപനങ്ങളുമായി ചേർന്ന് പ്രീമിയം കുറഞ്ഞ രീതിയിൽ ഇത് നടപ്പാക്കും.

സംസ്ഥാനത്തെ വനമേഖലകളെ വന്യജീവി സംഘർഷത്തിന്റെ അടിസ്ഥാനത്തിൽ 12 ആയി തിരിച്ച് ഓരോ മേഖലയ്ക്കും പ്രത്യേക പദ്ധതി തയ്യാറാക്കും. കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് ഉൾപ്പെടെയുള്ളവയുടെ പരിഹാരത്തിനായി കേന്ദ്ര വനംവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തും. കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കും.

കാട്ടാനകളെ നാട്ടിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നായ ചക്കപ്പഴം അടുത്ത സീസൺ മുതൽ മുൻകൂട്ടി ശേഖരിച്ച് സംഭരിക്കുന്നതിന് കൃഷിവകുപ്പുമായി ചേർന്ന് പദ്ധതി തയ്യാറാക്കും. കർഷകർക്ക് ന്യായവില നൽകി വനാതിർത്തിയിലുള്ള പ്ലാവുകളിലെ ചക്ക പഴുക്കും മുമ്പ് ശേഖരിക്കും.

വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കും. വന്യജീവി സംഘർഷ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 192 കോടി രൂപ നടപ്പ് സാമ്പത്തിക വർഷം വകയിരുത്തി.

വനംവകുപ്പിന്റെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാത്ത ഏജൻസികളെ ഒഴിവാക്കും. വനാതിർത്തിയിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി അടുത്ത മാസം തിരുവനന്തപുരത്ത് ശിൽപശാല സംഘടിപ്പിക്കുമെന്നും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Posts

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ
Kerala

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

September 5, 2026
186
ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036
Kerala

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036

September 5, 2026
22
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..
Kerala

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

September 5, 2026
438
തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്
Jobs

തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്

September 5, 2026
220
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

September 5, 2026
86
ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC
Kerala

ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC

September 5, 2026
99
Next Post
ഹൈക്കോടതി കൈവിട്ടു, KSRTC സൗജന്യ യാത്രയ്‌ക്കെതിരേ കോംപറ്റീഷൻ കമ്മിഷനെ സമീപിക്കാൻ സ്വകാര്യബസുകൾ

ഹൈക്കോടതി കൈവിട്ടു, KSRTC സൗജന്യ യാത്രയ്‌ക്കെതിരേ കോംപറ്റീഷൻ കമ്മിഷനെ സമീപിക്കാൻ സ്വകാര്യബസുകൾ

Recent News

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

September 6, 2026
49
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

September 6, 2026
44
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

September 6, 2026
112
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

September 6, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025