എടപ്പാള്‍:പൊന്നാനിയിലെ വീട്ടമ്മയെ എസ്പിയും ഡിവൈഎസ്പിയും സിഐയും അടങ്ങുന്ന പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പീഡന പരാതി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ വ്യാജ ആരോപണം ഉന്നയിക്കാൻ പ്രേരിപ്പിച്ച വർക്കെതിരെയും ഗൂഢാലോചന നടത്തിയവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.പോലീസ് സേനയെ തന്നെ നിർവീര്യമാക്കുന്ന നിലപാടാണ് ഗൂഢാലോചകർ സ്വീകരിച്ചത് .ഇതിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ സ്പെഷ്യൽ ടീമിനെ നിയോഗിക്കണം.മുട്ടിൽ മരംമുറികേസിലെ പ്രതികളും പി വി അൻവർ എംഎല്‍എ യും സിപിഎം നേതാക്കളും ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.ഈ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു