• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വാങ്കഡേയില്‍ സഞ്ജു ഡേ; ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ; ഇനി കളി ഫൈനലില്‍

ckmnews by ckmnews
March 5, 2026
in UPDATES
A A
വാങ്കഡേയില്‍ സഞ്ജു ഡേ; ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ; ഇനി കളി ഫൈനലില്‍
0
SHARES
273
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പേടിപ്പിച്ചെങ്കിലും ഇന്ത്യന്‍ ആവേശത്തിന് മുന്നില്‍ ഇംഗ്ലണ്ട് വീണു. ഇനി ഇന്ത്യയുടെ കളി ഫൈനലില്‍. ട്വന്‍റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഇന്നിങ്സ് 246 ല്‍ അവസാനിച്ചു. കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും ഏഴു റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ– ന്യൂസീലന്‍ഡിെന നേരിടും. സഞ്ജുവിന്‍റെ 89 റണ്‍സ് ഇന്നിങ്സിന് ജേക്കബ് ബെഥല്‍ സെഞ്ചറിയുമായി മറുപടി നല്‍കിയതോടെയാണ് ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷ വന്നത്. എന്നാല്‍ അവസാന ഓവറുകള്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യ മത്സരം കയ്യിലാക്കി.

ജേക്കബ് ബെഥലിന്‍റെ 45 പന്തില്‍ 105 റണ്‍സ് പ്രകടനം ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ബുറം എറിഞ്ഞ 18-ാം ഓവറില്‍ ആകെ വഴങ്ങിയത് ആറു റണ്‍സ്. ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ 19-ാം ഓവറിലെത്തുമ്പോള്‍ വിജയലക്ഷ്യം 12 പന്തില്‍ 39 റണ്‍സ് എന്ന നിലയിലായിരുന്നു. ഒന്‍പത് റണ്‍സ് മാത്രമാണ് പാണ്ഡ്യ വിട്ടുകൊടുത്തത്. ഇതോടെ അവസാന ഓവറില്‍ 30 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് സമ്മര്‍ദ്ദമായി. ശിവം ദുബൈ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ സെഞ്ചറി നേടിയ ബെഥലിനെ റണ്ണൗട്ടാക്കിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി. ശിവം ദുബൈ 22 റണ്‍സ് വഴങ്ങിയെങ്കിലും ഏഴു വിക്കറ്റ് ജയത്തോടെ ഇന്ത്യ ഫൈനലിലേക്ക്

ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറി അടക്കം 13 റണ്‍സുമായി ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ തുടക്കം ഗംഭീരമാക്കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരും വിട്ടുകൊടുത്തില്ല. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ഫില്‍പ് സാള്‍ട്ടിനെ (5 റണ്‍സ്) ഹര്‍ദിക് പാണ്ഡ്യ പുറത്താക്കി. തൊട്ടടുത്ത ഓവറുകളില്‍ ബട്‍ലറിന്‍റെ നേതൃത്വത്തില്‍ മികച്ച സ്കോര്‍ നേടാന്‍ ഇംഗ്ലണ്ടിനായി. സ്കോര്‍ 32 ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിനെ (ഏഴു റണ്‍സ്) ബുംറ പുറത്താക്കി. പിന്നീട് വന്ന ജേക്കബ് ബെഥൽ ബുംറയെ സിക്സറിടിച്ചാണ് തുടങ്ങിയത്. ആറാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെ തുടരെ മൂന്ന് സിക്സറിടിച്ച ബെഥലാണ് ഇംഗ്ലണ്ട് ഇന്നിങ്സിന് ജീവന്‍ നല്‍കിയത്. എന്നാല്‍ ഇതേ ഓവറിലെ അഞ്ചാം പന്തില്‍ ബട്‍ലറിനെ വരുണ്‍ ബൗള്‍ഡാക്കി. 17 പന്തില്‍ ഒരു സിക്സറും നാലു ബൗണ്ടറിയുമാണ് ബട്‍ലര്‍ നേടിയത്.

പവര്‍ പ്ലേയില്‌ 68-3 എന്ന നിലയിലായ ഇംഗ്ലണ്ട് ബെഥലിന്‍റെ ഷോട്ടുകള്‍ക്ക് പിന്നാലെ ഒന്‍പതാം ഓവറില്‍ നൂറ് കടന്നു. ബെഥലിനൊപ്പം വില്‍ ജാക്സും ചേര്‍ന്നതോടെ സ്കോര്‍ വേഗത്തില്‍ 170 കടന്നു. 39 പന്തില്‍ 77 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇവരും ചേര്‍ന്നുണ്ടാക്കിയത്. സ്കോര്‍ 172 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് 35 റണ്‍സെടുത്ത വില്‍ ജാക്സ് പുറത്താകുന്നത്. അര്‍ഷദീപിനാണ് വിക്കറ്റ്. പിന്നീട് വന്ന സാം കറണ്‍ (18) പിന്തുണ നല്‍കിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല.

ഇന്ത്യയ്ക്കായി ഹര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്‍ ബൗളിങില്‍ വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 64 റണ്‍സ് വഴങ്ങി. അര്‍ഷദീപിനെ നാലോവറില് 51 റണ്‍സാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍ അടിച്ചത്. 38 റണ്‍സ് വഴങ്ങിയ ഹര്‍ദികും 33 റണ്‍സ് വഴങ്ങിയ ബുംറയുമാണ് മികച്ചു നിന്നത്.

ഇന്ത്യയുടെ വമ്പന്‍ സ്കോറിന് അടിത്തറയിട്ട സഞ്ജുവാണ് മാന്‍ ഓഫ് ദി മാച്ച്. 42 പന്തില്‍ 89 റണ്‍സാണ് സഞ്ജു നേടിയത്. എട്ട് ഫോറും ഏഴു സിക്സറും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ ഇന്നിങ്സ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു അര്‍ധ സെഞ്ചറി േനടുന്നത്. ശിവം ദുബൈ (25 പന്തി്ല്‍ 43), സൂര്യകുമാര്‍ യാദവ് (ആറു പന്തില്‍ 11), തിലക് വര്‍മ (ഏഴു പന്തില്‍ 21) ഹര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 27) എന്നിവരും മികച്ച രീതിയില്‍ ബാറ്റു ചെയ്തു. നാലോവര്‍ പന്തെറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ 61 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. സാം കരന്‌ നാലോവറില്‍ 53 റണ്‍സ് വഴങ്ങി. ഇംഗ്ലീഷ് ബൗളിങ് നിരയില്‍ നാലോവര്‍ പന്തെറിഞ്ഞ എല്ലാവരും 40 റണ്‍സ് വഴങ്ങി.

Related Posts

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
2.2k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
18
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
20
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
62
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
28
കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി

September 28, 2026
34
Next Post
ആലംകോട് സൂറത്ത് പള്ളിക്ക് സമീപം താമസിച്ചിരുന്ന പരേതനായ കരിമ്പിൽ കൊച്ചു ഭാര്യ വിനോദിനി നിര്യാതയായി

ആലംകോട് സൂറത്ത് പള്ളിക്ക് സമീപം താമസിച്ചിരുന്ന പരേതനായ കരിമ്പിൽ കൊച്ചു ഭാര്യ വിനോദിനി നിര്യാതയായി

Recent News

ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി

ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി

September 29, 2026
0
മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

September 29, 2026
0
വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

September 29, 2026
0
സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി

സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി

September 29, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025