• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, January 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘മൈ ഫ്രണ്ട്…’ ട്രംപിന് അഭിനന്ദനങ്ങൾ നേർന്ന് മോദി; ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ആഹ്വാനം

ckmnews by ckmnews
November 6, 2024
in UPDATES
A A
‘മൈ ഫ്രണ്ട്…’ ട്രംപിന് അഭിനന്ദനങ്ങൾ നേർന്ന് മോദി; ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ആഹ്വാനം
0
SHARES
141
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യുഎസ് പ്രസിഡൻ്റ് സ്ഥാനം ഉറപ്പിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ്റെ സുഹൃത്തേ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നുവെന്ന് മോദി എക്സിൽ കുറിച്ചു. ഇന്ത്യ – യുഎസ് സഹകരണം പുതുക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി മോദി, ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനത്തിനും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാമെന്നും ആഹ്വാനം ചെയ്തു. ട്രംപിനൊപ്പമുള്ള ചിത്രങ്ങളും മോദി പങ്കുവെച്ചു.
“എൻ്റെ സുഹൃത്തേ നിങ്ങളുടെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മുൻ ടേമിൽ കെട്ടിപ്പടുത്ത ഇന്ത്യ – യുഎസ് സമഗ്രമായ ആഗോള, തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സഹകരണം പുതുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാം” – മോദി കുറിച്ചു.
നേരത്തെ ട്രംപ് – മോദി ഭരണകൂടങ്ങൾ ഇരുരാജ്യങ്ങൾ തമ്മിൽ ശക്തമായ നയതന്ത്ര ബന്ധവും, പ്രതിരോധം, സുരക്ഷ എന്നീ വിഷയങ്ങളിൽ തന്തപ്രധാന സഹകരണവും പുലർത്തിയിരുന്നു. ഇരുനേതാക്കളും തീവ്രവാദത്തിനെതിരെ, പ്രത്യേകിച്ചു പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീഷണികൾക്കെതിരെ ശക്തമായ നിലപാടെടുത്ത് പലപ്പോഴും വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്നു. 2019ൽ ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’, 2020ൽ അഹമ്മദാബാദിൽ നടന്ന ‘നമസ്തേ ട്രംപ്’ പരിപാടികൾ ഇരുവർക്കുമിടയിലെ സൗഹൃദം അടിവരയിടുന്നതായിരുന്നു. അതേസമയം ട്രംപിന് അഭിനന്ദനങ്ങൾ നേർന്ന് മറ്റ് ലോകനേതാക്കളും രംഗത്തെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് അഭിനന്ദനങ്ങൾ നേരുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. വൈറ്റ് ഹൗസിലേക്കുള്ള നിങ്ങളുടെ ചരിത്രപരമായ തിരിച്ചുവരവ് അമേരിക്കയ്ക്ക് ഒരു പുതിയ തുടക്കവും ഇസ്രായേലും അമേരിക്കയും തമ്മിലുള്ള മഹത്തായ സഖ്യത്തിന് ശക്തമായ പ്രതിബദ്ധതയും വാഗ്ദാനം ചെയ്യുന്നുവെന്ന് നെതന്യാഹു എക്സിൽ കുറിച്ചു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ട്രംപിന് അഭിനന്ദനങ്ങൾ നേ‍ർന്നു. ട്രംപിൻ്റെ രണ്ടാം ടേമിലെ ചരിത്ര വിജയത്തിന് അഭിനന്ദനങ്ങൾ അറിയിച്ച അദ്ദേഹം പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ട്രംപിന് അഭിനന്ദനങ്ങൾ നേർന്ന യുക്രൈൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലൻസ്കി യു.എസുമായുള്ള യുക്രൈൻ്റെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാനും കാത്തിരിക്കുകയാണെനനും പറഞ്ഞു.

Related Posts

പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തില്‍ നന്നംമുക്ക് പഞ്ചായത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി
UPDATES

പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തില്‍ നന്നംമുക്ക് പഞ്ചായത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി

January 22, 2026
130
വർഗ്ഗീയതയെ ചെറുക്കാൻ പൊന്നാനി സംസ്ക്കാരത്തെ മുറുകെ പിടിക്കുക; കെ പി ആർ
UPDATES

വർഗ്ഗീയതയെ ചെറുക്കാൻ പൊന്നാനി സംസ്ക്കാരത്തെ മുറുകെ പിടിക്കുക; കെ പി ആർ

January 22, 2026
81
ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു
UPDATES

ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

January 22, 2026
48
സാന്ത്വന ഗീതവുമായി ഒരുമയുടെ സ്നേഹ സംഗമം കെയർ വില്ലേജിൽ നടന്നു
UPDATES

സാന്ത്വന ഗീതവുമായി ഒരുമയുടെ സ്നേഹ സംഗമം കെയർ വില്ലേജിൽ നടന്നു

January 22, 2026
28
നടി ആക്രമിക്കപ്പെട്ട കേസ്; കോടതിയലക്ഷ്യ ഹര്‍ജിയില്‍ പ്രോസിക്യൂഷനെതിരെ ദിലീപ്
Kerala

നടി ആക്രമിക്കപ്പെട്ട കേസ്; കോടതിയലക്ഷ്യ ഹര്‍ജിയില്‍ പ്രോസിക്യൂഷനെതിരെ ദിലീപ്

January 22, 2026
49
ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു
Latest News

ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു

January 22, 2026
55
Next Post

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്കം: മുലയംപറമ്പ് ഭഗവതി ക്ഷേത്രം എഴുന്നള്ളിപ്പിന് ഏക്കം 13 ലക്ഷം രൂപ

Recent News

പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തില്‍ നന്നംമുക്ക് പഞ്ചായത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി

പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തില്‍ നന്നംമുക്ക് പഞ്ചായത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി

January 22, 2026
130
വർഗ്ഗീയതയെ ചെറുക്കാൻ പൊന്നാനി സംസ്ക്കാരത്തെ മുറുകെ പിടിക്കുക; കെ പി ആർ

വർഗ്ഗീയതയെ ചെറുക്കാൻ പൊന്നാനി സംസ്ക്കാരത്തെ മുറുകെ പിടിക്കുക; കെ പി ആർ

January 22, 2026
81
ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

January 22, 2026
48
സാന്ത്വന ഗീതവുമായി ഒരുമയുടെ സ്നേഹ സംഗമം കെയർ വില്ലേജിൽ നടന്നു

സാന്ത്വന ഗീതവുമായി ഒരുമയുടെ സ്നേഹ സംഗമം കെയർ വില്ലേജിൽ നടന്നു

January 22, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025