ചാലിശ്ശേരി:ഐ.എൻ.ടി.യു.സി.ചാലിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം സമ്മേളനവും,ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണവും അനുമോദനവും നൽകി.ചാലിശ്ശേരി പി.പി.ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഐ.എൻ.ടി.യു.സി.മണ്ഡലം പ്രസിഡന്റ് പ്രദീപ് ചെറുവാശ്ശേരിയുടെ അധ്യക്ഷതയിൽ ഐ.എൻ.ടി.യു.സി.സംസ്ഥാന ജനറൽ സെക്രട്ടറി വി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ വെച്ച് ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനം ഏറ്റെടുത്ത കെ.പി.സി.സി.നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രനെ അനുമോദിച്ചു.ഐ.എൻ.ടി.യു.സി നേതാവ് കുട്ടൻ കൂനംമൂച്ചി സിവി.ബാലചന്ദ്രനെ പൊന്നാര അണിയിക്കുകയും,മണ്ഡലം പ്രസിഡണ്ട് പ്രദീപ് ചെറുവാശ്ശേരി മെമെന്റോ നൽകി അനുമോദിക്കുകയും ചെയ്തു.തൃത്താല നിയോജകമണ്ഡലം യു.ഡി.എഫ്.ചെയർമാനും,ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.കെ.സുനിൽകുമാർ,ഐ.എൻ.ടി.യു.സി.തൃത്താല റീജിയണൽ പ്രസിഡന്റ് ടി.പി.മണികണ്ഠൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുസൈൻ പുളിയഞ്ഞാലിൽ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി അഷറഫ് മേഴത്തൂർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഗോപിനാഥ് പാലഞ്ചേരി,പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് മോനു,വി.ആർ.പ്രകാശ്,സുലൈഖ സുലൈമാൻ,പി.എ.നൗഷാദ്,,ടി.കെ.ബാലൻ,നിഷ അജിത്കുമാർ,ഗോപിനാഥ് കുറുപ്പത്ത്, ഗംഗാധരൻ കപ്പൂർ, കെ.ബി.ശിവദാസൻ എന്നിവർ സംസാരിച്ചു.







