എരമംഗലം:കാർഷിക അവബോധവും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാർത്ഥികൾക്ക് കൃഷിയുടെ നല്ലപാഠവുമായി വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘നനവ്’ പദ്ധതി തുടങ്ങി.വെളിയങ്കോട് കൃഷിഭവന്റെ സഹകരണത്തോടെ പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറിത്തോട്ടം ഒരുക്കുന്നുണ്ട്. പച്ചക്കറി കൃഷിക്ക് പുറമെ വാഴ കൃഷിയും ഒരുക്കുന്നുണ്ട്. വിദ്യാർത്ഥികൾ തയ്യാറാക്കിയ അടുക്കളത്തോട്ടത്തിൽ പച്ചക്കറി തൈകൾ നട്ടു ‘നനവ്’ പദ്ധതി വെളിയങ്കോട് കൃഷിഭവൻ കൃഷി ഓഫീസർ ഡോ. വി.കെ. സഫ്ന ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു.കൃഷി അസിസ്റ്റന്റ് ആർ.എസ്. ബിന്ദു കാർഷിക സന്ദേശം നൽകി. സ്കൂൾ പ്രഥമാധ്യാപിക വി. രാധിക, സീനിയർ അധ്യാപിക കെ. ജയശ്രീ,അധ്യാപകരായ വി.എസ്. സുനിത, കെ. സന്ധ്യ, പി.ടി. ജോസഫ് ആന്റണി, വി. രാഖില തുടങ്ങിയവർ പ്രസംഗിച്ചു.






