ചങ്ങരംകുളം:കാഞ്ഞിയൂർ – തരിയത്ത് റോഡ് വർക്കിനിടെ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ,പഞ്ചായത്ത് ഉദ്യോഗസ്ഥർ, റോഡ് വർക്ക് ഏറ്റെടുത്ത കോൺട്രാക്റ്റിംഗ് കമ്പനി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.നിലവിൽ പൈപ്പ് പൊട്ടി വെള്ളം പാഴായിപ്പോയ സ്ഥലങ്ങളിൽ എത്രയും പെട്ടെന്ന് പൊട്ടിയ പൈപ്പുകൾ ശരിയാക്കുകയും,വീണ്ടും പൈപ്പുകൾ പൊട്ടി വെള്ളം പാഴായി പോകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യാമെന്ന് വാട്ടർ അതോറിറ്റി,പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ, റോഡ് കോൺട്രാക്റ്റർ എന്നിവർ ഉറപ്പ് നൽകി







