• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും

ckmnews by ckmnews
November 25, 2026
in UPDATES
A A
ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:മലബാറിന്റെ ദീർഘകാല വികസന സ്വപ്നങ്ങളിലൊന്നായ ഗുരുവായൂർ–തിരുനാവായ റെയിൽപാതാ പദ്ധതിക്ക് പുതിയ പ്രതീക്ഷ. പദ്ധതിയുമായി മുന്നോട്ടുപോകാൻ ദക്ഷിണ റെയിൽവേയുടെ അനുകൂല നിലപാട് ലഭിച്ചതോടെ ഏറെക്കാലമായി ചർച്ചകളിൽ മാത്രമൊതുങ്ങിയിരുന്ന റെയിൽപാതാ സ്വപ്നത്തിന് വീണ്ടും ചിറകുമുളയ്ക്കുകയാണ്. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) രണ്ടാഴ്ചയ്ക്കകം തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നാണ് അറിയുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് പൊന്നാനി എം.എൽ.എ കെ.പി. നൗഷാദലി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ യു. സുബ്ബറാവുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായകമായ പുരോഗതിയുണ്ടായത്. റെയിൽപാതയുടെ അലൈൻമെന്റ്, ഭൂമി ഏറ്റെടുക്കൽ, സ്റ്റേഷൻ നിർമാണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.2026 ജനുവരിയിൽ റെയിൽവേ മന്ത്രാലയം പദ്ധതി മരവിപ്പിച്ച തീരുമാനം പിൻവലിച്ചതോടെയാണ് പദ്ധതി യാഥാർത്ഥ്യത്തിലേക്കടുക്കുന്നത്.

ഗുരുവായൂർ, ചാവക്കാട്, പൊന്നാനി മേഖലകളിലൂടെ കടന്നുപോകുന്ന തരത്തിലാണ് പുതിയ റെയിൽപാതയുടെ അലൈൻമെന്റ് വിഭാവനം ചെയ്യുന്നത്. കനോലി കനാലിന് സമാന്തരമായി റെയിൽപാത നിർമിക്കാനാണ് പ്രാഥമിക ആലോചന. ഇത്തരത്തിൽ പാത കടന്നുപോകുന്നതോടെ പരമാവധി ജനവാസ മേഖലകളെ ഒഴിവാക്കാനും ഭൂമി ഏറ്റെടുക്കൽ മൂലമുള്ള പ്രയാസങ്ങൾ കുറയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൊന്നാനിയിൽ പ്രധാന റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്ന തരത്തിലായിരിക്കും ഡി.പി.ആർ തയ്യാറാക്കുക. ഇത് യാഥാർഥ്യമായാൽ പൊന്നാനിയുടെ ഗതാഗത-വികസന മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങും. നിലവിൽ റെയിൽ ഗതാഗത സൗകര്യങ്ങളിൽനിന്ന് ഏറെക്കുറെ അകന്നുനിൽക്കുന്ന പൊന്നാനിക്കും സമീപ പ്രദേശങ്ങൾക്കും ദേശീയ റെയിൽ ശൃംഖലയുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

പദ്ധതിക്കായി ഏകദേശം 39 കിലോമീറ്റർ ദൂരത്തിൽ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. എന്നാൽ, ജനവാസ കേന്ദ്രങ്ങൾ പരമാവധി ഒഴിവാക്കി അലൈൻമെന്റ് നിശ്ചയിക്കുന്നതിലൂടെ സാമൂഹിക ആഘാതവും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സങ്കീർണതകളും കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

ഗുരുവായൂർ–തിരുനാവായ റെയിൽപാത യാഥാർഥ്യമായാൽ തിരുവനന്തപുരം–മംഗലാപുരം റെയിൽ യാത്രയിൽ ഏകദേശം 60 കിലോമീറ്റർ ദൂരം ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതുവഴി യാത്രാസമയം കുറയുന്നതിനൊപ്പം മലബാറിലെ റെയിൽ ഗതാഗതത്തിനും പുതിയ സാധ്യതകൾ തുറക്കും. തീർഥാടന കേന്ദ്രമായ ഗുരുവായൂർ, തീരദേശ നഗരമായ പൊന്നാനി, ചരിത്രപ്രാധാന്യമുള്ള തിരുനാവായ എന്നിവയെ ബന്ധിപ്പിക്കുന്ന പാത വിനോദസഞ്ചാര-വാണിജ്യ മേഖലകൾക്കും വലിയ ഉണർവ് നൽകും.പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുന്നതോടെ തുടർനടപടികൾക്ക് കൂടുതൽ വ്യക്തതയുണ്ടാകും. പതിറ്റാണ്ടുകളായി പ്രദേശവാസികളും ജനപ്രതിനിധികളും മുന്നോട്ടുവെക്കുന്ന ഗുരുവായൂർ–തിരുനാവായ റെയിൽപാതാ പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊന്നാനിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ.

Related Posts

വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
UPDATES

വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

November 25, 2026
2
കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു
UPDATES

കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു

November 25, 2026
2
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി
UPDATES

ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

November 25, 2026
2
നന്നംമുക്ക് പഞ്ചായത്ത് കൃഷിഭവൻ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു
UPDATES

നന്നംമുക്ക് പഞ്ചായത്ത് കൃഷിഭവൻ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു

November 25, 2026
2
വിദ്യാർഥികൾക്ക് കൃഷിയുടെ നല്ലപാഠവുമായി വെളിയങ്കോട് സ്കൂളിൽ ‘നനവ്’ പദ്ധതി തുടങ്ങി
UPDATES

വിദ്യാർഥികൾക്ക് കൃഷിയുടെ നല്ലപാഠവുമായി വെളിയങ്കോട് സ്കൂളിൽ ‘നനവ്’ പദ്ധതി തുടങ്ങി

November 25, 2026
2
ചങ്ങരംകുളത്ത് കിണറ്റില്‍ വീണ് മരണത്തിലേക്ക് അടുത്ത പശുവിന് പുനര്‍ജന്മം’സിപിആര്‍ നല്‍കി പശുവിന്റെ ജീവന്‍ തിരിച്ച് പിടിച്ചത് പൊന്നാനിയിലെ ഫയര്‍ഫോഴ്സ് സംഘം
UPDATES

ചങ്ങരംകുളത്ത് കിണറ്റില്‍ വീണ് മരണത്തിലേക്ക് അടുത്ത പശുവിന് പുനര്‍ജന്മം’സിപിആര്‍ നല്‍കി പശുവിന്റെ ജീവന്‍ തിരിച്ച് പിടിച്ചത് പൊന്നാനിയിലെ ഫയര്‍ഫോഴ്സ് സംഘം

November 25, 2026
3

Recent News

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും

November 25, 2026
1
വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

November 25, 2026
2
കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു

കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു

November 25, 2026
2
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

November 25, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025