ചങ്ങരംകുളം:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആലംകോട് പഞ്ചായത്ത് ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.പരിപാടി ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.റുബീന എസ്.ഐ, സൈബർ പോലീസ് സ്റ്റേഷൻ മലപ്പുറം ബോധവത്കരണ ക്ലാസ് നടത്തി.ഡബ്ല്യു.സി.സി പ്രസിഡന്റ് മുനീറ ടി സംഘടനയെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.അടാട്ട് വാസുമാഷ്, അബ്ദുറഹിമാൻ,ആയിഷ ഹസൻ,റാഫിദ ഖാലിദ്,സുജിത സുനിൽ എന്നിവർ പങ്കെടുത്തു.പരിപാടിക്ക് ട്രഷറർ ഷീജ സാജിദ് നന്ദി അറിയിച്ചു.







