തൃത്താലയില്‍ ഹയർ സെക്കൻ്ററി സ്കൂളിൽ ക്ലാസ് മുറിക്കുള്ളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ തോളിൽ വെടിയേറ്റ സംഭവത്തില്‍ സഹപാഠി കസ്റ്റഡിയില്‍.ഹയർ സെക്കൻ്ററി സ്കൂളിൽ ക്ലാസ് മുറിയിലാണ് ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിക്ക് നേരെ തോക്കുമായി എത്തിയ സഹപാഠി വെടിയുതിര്‍ത്തത്.പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം. ചൊവ്വാഴ്ച രാവിലെ 11.45-ഓടെ ക്ലാസ് മുറിയിൽ മറ്റ് വിദ്യാർഥികൾ ഇരിക്കെയാണ് ഒൻപതാം ക്ലാസ് വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തത്.
ക്ലാസ് മുറിയുടെ വാതിലടച്ച ശേഷമായിരുന്നു വെടിവെപ്പ്. രണ്ട് തവണ നിറയൊഴിച്ചതിൽ ആദ്യത്തെ വെടി ഭിത്തിയിലും രണ്ടാമത്തെ വെടി സഹപാഠിയുടെ തോളിലുമാണ് പതിച്ചത്.അഞ്ച്മൂല സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്.അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശരീരത്തിൽ തറച്ച ബുള്ളറ്റ് അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു
സംഭവത്തിന് പിന്നാലെ വെടിയുതിർത്ത കൊടുമുണ്ട സ്വദേശിയായ വിദ്യാർഥിയെയാണ് തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തത്.എവിടെ നിന്നാണ് വിദ്യാർഥിക്ക് തോക്ക് ലഭിച്ചതെന്നും എന്താണ് സഹപാഠിക്ക് നേരെ വെടിയുതിർക്കാൻ ഇടയാക്കിയതെന്നും പോലീസ് അന്വേഷിച്ച് വരികയാണ്
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം സ്കൂളിലെത്തി പരിശോധന നടത്തി.സ്കൂളില്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിയെ തോക്കുമായി എത്തിയ സഹപാടി വെടിവച്ചെന്ന വാര്‍ത്ത കേട്ട് അമ്പരന്ന് നില്‍ക്കുകയാണ് പരതൂര്‍ ഗ്രാമം







