• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

റാസല്‍ഖൈമ അപകടം: മരിച്ചവരില്‍ നിരവധി മലയാളികള്‍; മരണസംഖ്യ 13 ആയി

ckmnews by ckmnews
November 24, 2026
in UPDATES
A A
റാസല്‍ഖൈമ അപകടം: മരിച്ചവരില്‍ നിരവധി മലയാളികള്‍; മരണസംഖ്യ 13 ആയി
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദുബായ്:യുഎഇയിലെ റാസല്‍ഖൈമയില്‍ യാത്രാ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഏറെയും മലയാളികള്‍ എന്ന് സ്ഥിരീകരണം. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായില്ല.മലയാളിയുടെ ഉമസ്ഥതയിലുളള വാഹനമാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. അപകടത്തില്‍ ഇതുവരെ 13 പേര്‍ മരിച്ചു. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആണ്. മരിച്ചവരില്‍ 11 പേര്‍ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഒരു ഫിലിപ്പെയ്ന്‍ സ്വദേശിയും ഒരു ശ്രീലങ്കന്‍ സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു

ഇന്ന് പുലര്‍ച്ചെയാണ് അല്‍ വതന്‍ റോഡില്‍ പാസഞ്ചര്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഒമാനില്‍ വിസ മാറാന്‍ പോയി തിരികേ വരികയായിരുന്ന 41 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബ്രേക്ക് ഡൗണായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നിലേയ്ക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട വിവരം ലഭിച്ചയുടന്‍ പ്രത്യേക അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി. ആംബുലന്‍സ് ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് വിഭാഗം തുടങ്ങിയവര്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തര വൈദ്യസഹായത്തിനും നേതൃത്വം നല്‍കി

യുഎഇ ആഭ്യന്തര മന്ത്രാലയമാണ് അപകടവിവരം പുറത്തു വിട്ടത്. നവംബര്‍ 12ന് ഫുജൈറയിലുണ്ടായ വന്‍ അപകടത്തില്‍ 14 പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ച്ചയ്ക്കിടെ ഉണ്ടായ അപകട മരണങ്ങള്‍ യുഎഇ ജനതയ്ക്കുണ്ടാക്കിയ ആഘാതം ചെറുതല്ല

Related Posts

കല്ലുര്‍മ്മ തരിയത്ത് സ്വദേശി മണാളത്ത് മൊയ്തുട്ടി ഹാജി നിര്യാതനായി
UPDATES

കല്ലുര്‍മ്മ തരിയത്ത് സ്വദേശി മണാളത്ത് മൊയ്തുട്ടി ഹാജി നിര്യാതനായി

November 24, 2026
1
ചങ്ങരംകുളം കാളാച്ചാൽ ഭഗവതിപ്പറമ്പിൽ പരേതനായ കേശവൻ ഭാര്യ അമ്മുകുട്ടി നിര്യാതയായി
UPDATES

ചങ്ങരംകുളം കാളാച്ചാൽ ഭഗവതിപ്പറമ്പിൽ പരേതനായ കേശവൻ ഭാര്യ അമ്മുകുട്ടി നിര്യാതയായി

November 24, 2026
2
അടച്ചിട്ട വീട്ടിൽ മോഷണം; നിരവധി കേസുകളിലെ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ
UPDATES

അടച്ചിട്ട വീട്ടിൽ മോഷണം; നിരവധി കേസുകളിലെ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

November 24, 2026
2
കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. കരസ്ഥമാക്കി വട്ടംകുളം സ്വദേശിനി സുലൈഖ
UPDATES

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. കരസ്ഥമാക്കി വട്ടംകുളം സ്വദേശിനി സുലൈഖ

November 24, 2026
194
നിർത്താതെ പോയ കാർ പോലീസ് കണ്ടെത്തി പൂട്ടിട്ടു, പിന്നാലെ പൂട്ട് തകർത്തു,അറസ്റ്റ്; കാറോടിച്ചത് 17-കാരൻ
UPDATES

നിർത്താതെ പോയ കാർ പോലീസ് കണ്ടെത്തി പൂട്ടിട്ടു, പിന്നാലെ പൂട്ട് തകർത്തു,അറസ്റ്റ്; കാറോടിച്ചത് 17-കാരൻ

November 24, 2026
233
വ്യത്യസ്തമായ ഒന്നാം വാർഷികവുമായി ചങ്ങരംകുളം MEC7 ലേഡീസ് സെന്റർ
UPDATES

വ്യത്യസ്തമായ ഒന്നാം വാർഷികവുമായി ചങ്ങരംകുളം MEC7 ലേഡീസ് സെന്റർ

November 24, 2026
245
Next Post
അടച്ചിട്ട വീട്ടിൽ മോഷണം; നിരവധി കേസുകളിലെ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

അടച്ചിട്ട വീട്ടിൽ മോഷണം; നിരവധി കേസുകളിലെ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

Recent News

കല്ലുര്‍മ്മ തരിയത്ത് സ്വദേശി മണാളത്ത് മൊയ്തുട്ടി ഹാജി നിര്യാതനായി

കല്ലുര്‍മ്മ തരിയത്ത് സ്വദേശി മണാളത്ത് മൊയ്തുട്ടി ഹാജി നിര്യാതനായി

November 24, 2026
1
ചങ്ങരംകുളം കാളാച്ചാൽ ഭഗവതിപ്പറമ്പിൽ പരേതനായ കേശവൻ ഭാര്യ അമ്മുകുട്ടി നിര്യാതയായി

ചങ്ങരംകുളം കാളാച്ചാൽ ഭഗവതിപ്പറമ്പിൽ പരേതനായ കേശവൻ ഭാര്യ അമ്മുകുട്ടി നിര്യാതയായി

November 24, 2026
2
അടച്ചിട്ട വീട്ടിൽ മോഷണം; നിരവധി കേസുകളിലെ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

അടച്ചിട്ട വീട്ടിൽ മോഷണം; നിരവധി കേസുകളിലെ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

November 24, 2026
2
റാസല്‍ഖൈമ അപകടം: മരിച്ചവരില്‍ നിരവധി മലയാളികള്‍; മരണസംഖ്യ 13 ആയി

റാസല്‍ഖൈമ അപകടം: മരിച്ചവരില്‍ നിരവധി മലയാളികള്‍; മരണസംഖ്യ 13 ആയി

November 24, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025