• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്കം: മുലയംപറമ്പ് ഭഗവതി ക്ഷേത്രം എഴുന്നള്ളിപ്പിന് ഏക്കം 13 ലക്ഷം രൂപ

ckmnews by ckmnews
November 6, 2024
in Latest News
A A
0
SHARES
467
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്കം. ചാലിശ്ശേരി ശ്രീ മുലയംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് കൊമ്പനെ എത്തിക്കാൻ 13 ലക്ഷം രൂപയാണ് ഏക്കത്തുക നിശ്ചയിച്ചത്. അടുത്ത വർഷം ഫെബ്രുവരി 28നാണ് പൂരം. കേരളത്തിലെ നാട്ടാനകളിൽ ലക്ഷണമൊത്ത ആനകളിൽ ഒന്നാമനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൻ്റെ ആനയാണ്. തൃശ്ശൂർ പൂരത്തിനടക്കം ആനയെ എഴുന്നള്ളിക്കുന്നത് നിയമപോരാട്ടത്തിലേക്ക് വരെ എത്തിയതാണ് ചരിത്രം. എങ്കിലും വൻ ആരാധക വൃന്ദമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരത്തിനെത്തുന്നത് ആനപ്രേമികൾക്ക് ആവേശമാണ്.ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി സമ‍ർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 13 ലക്ഷം രൂപ ഏക്കത്തുക നിശ്ചയിച്ചത്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ, രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം നൽകണം, ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകരുത്, 30 കിലോമീറ്ററിലധികം നടത്തിക്കൊണ്ടു പോകാനും പാടില്ല. എഴുന്നുള്ളിപ്പിന് ആനകൾ തമ്മിൽ മൂന്ന് മീറ്ററെങ്കിലും അകലം വേണം, ജനങ്ങളെ ആനകൾക്ക് സമീപത്ത് നിന്നും 10 മീറ്റർ അകലത്തിൽ നിർത്തണം, ആനകളുടെ തലപ്പൊക്ക മത്സരം-വണങ്ങൽ-പുഷ്പവൃഷ്ടി എന്നിവ പാടില്ലെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലുണ്ട്. അമിക്കസ് ക്യൂറി റിപ്പോർട്ട് പരിശോധിച്ച് അടുത്ത ചൊവ്വാഴ്ച്ച അന്തിമ മാർഗരേഖ പുറപ്പെടുവിക്കുമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

Related Posts

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ
Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ

June 13, 2026
117
വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും
Kerala

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

June 13, 2026
98
KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’
Kerala

KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’

June 13, 2026
60
16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു
Crime

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

June 13, 2026
932
നടുവട്ടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന പാണെക്കാട്ട് കൃഷ്ണൻ നിര്യാതനായി
Latest News

നടുവട്ടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന പാണെക്കാട്ട് കൃഷ്ണൻ നിര്യാതനായി

June 6, 2026
70
CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന് ആരോപണം
Latest News

CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന് ആരോപണം

June 6, 2026
123
Next Post
ചുവന്ന ഗൗണില്‍ തിളങ്ങും താരമായി വാണി വിശ്വനാഥ്, റൈഫിള്‍ ക്ലബിലെ ‘ഇട്ടിയാനം’ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറൽ

ചുവന്ന ഗൗണില്‍ തിളങ്ങും താരമായി വാണി വിശ്വനാഥ്, റൈഫിള്‍ ക്ലബിലെ ‘ഇട്ടിയാനം’ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറൽ

Recent News

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

June 14, 2026
94
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

June 14, 2026
84
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
145
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
114
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025