• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ഒരു ദിവസം 21 ലക്ഷം അക്കൗണ്ടിൽ, വന്ദേഭാരത് റെയിൽവെയുടെ ‘ഐശ്വര്യമാകും’; ലക്ഷ്യം വരുമാനം ഇരട്ടിപ്പിക്കൽ

ckmnews by ckmnews
January 10, 2025
in Technology
A A
ഒരു ദിവസം 21 ലക്ഷം അക്കൗണ്ടിൽ, വന്ദേഭാരത് റെയിൽവെയുടെ ‘ഐശ്വര്യമാകും’; ലക്ഷ്യം വരുമാനം ഇരട്ടിപ്പിക്കൽ
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുംബയ്: ഓരോ ദിവസം കഴിയുംതോറും ഇന്ത്യൻ റെയിൽവെയുടെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന ട്രെയിനാണ് വന്ദേഭാരത് എക്സ്പ്രസുകൾ. കേരളത്തിലടക്കം സർവീസ് നടത്തുന്ന ട്രെയിനുകൾ വലിയ വരുമാനമാണ് ഇന്ത്യൻ റെയിൽവെയുടെ ഖജനാവിലെത്തിക്കുന്നത്. ഇന്ത്യയിലെ വിവിധ റൂട്ടുകളിലേക്ക് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അടക്കം അവതരിപ്പിക്കാനും റെയിൽവെയ്ക്ക് പദ്ധതിയുണ്ട്. ഇപ്പോഴിതാ വന്ദേഭാരത് എക്സ്പ്രസിനെക്കൊണ്ട് വരുമാനം ഇരട്ടിപ്പിക്കാനുള്ള പുതിയ വഴി തുറന്നിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ.വന്ദേഭാരത് എക്സ്പ്രസിൽ സിനിമ ചിത്രീകരിക്കാൻ റെയിൽവെ അനുമതി നൽകി. മുംബയ്-അഹമ്മദാബാദ് റൂട്ടിലോടുന്ന വന്ദേഭാരത് എക്സ്പ്രസിൽ പരസ്യചിത്രം ചിത്രീകരിക്കാനാണ് പശ്ചിമ റെയിൽവെ അനുമതി നൽകി. മുംബയ് സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിൽ ബുധനാഴ്ച ഒരു ദിവസത്തെ ചിത്രീകരണത്തിന് 21 ലക്ഷം രൂപ ഇന്ത്യൻ റെയിൽവെയ്ക്ക് ലഭിക്കുകയുണ്ടായി.വന്ദേഭാരതിൽ ആദ്യമായാണ് ചിത്രീകരണം അനുവദിച്ചത്. 2024-25 സാമ്പത്തിക വർഷത്തിൽ നാല് പരസ്യ ചിത്രങ്ങൾ, മൂന്ന് ഫീച്ചർ ഫിലിമുകൾ, ഒരു വെബ്സീരീസ്, ഒരു ടിവി പ്രമോ ഷൂട്ട് എന്നിവയുൾപ്പടെ ഒൻപതോളം ഷൂട്ടിംഗുകളാണ് നടന്നത്. ഇവയിൽ നിന്ന് മാത്രം പശ്ചിമ റെയിൽവെയ്ക്ക് ഒരു കോടിയോളം രൂപ വരുമാനമായി ലഭിച്ചെന്നാണ് റിപ്പോർട്ട്.ഏകജാലക ക്ലിയറൻസ് സംവിധാനം നിലവിൽ വന്നതോടെ സിനിമ ചിത്രീകരണത്തിന് അനുമതി ലഭിക്കുന്നത് എളുപ്പമായതായി റെയിൽവെ അറിയിച്ചു. പുതിയ സംരംഭം ഭാവിയിൽ റെയിൽവെയുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ റെയിൽവെ ലൊക്കേഷനുകളിലേക്ക് സിനിമാക്കാരെ ആകർഷിക്കാനും കാരണമാകുമെന്ന് പശ്ചിമറെയിൽവെ അധികൃതർ അറിയിച്ചു

Related Posts

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
Next Post
തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ് പരിക്കേറ്റ തിരൂര്‍ സ്വദേശി മരിച്ചു

തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ് പരിക്കേറ്റ തിരൂര്‍ സ്വദേശി മരിച്ചു

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി

August 24, 2026
28
നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി

നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി

August 24, 2026
28
ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
31
കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു

കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു

August 24, 2026
491
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025