• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

ckmnews by ckmnews
August 10, 2026
in Kerala, Technology
A A
ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
0
SHARES
105
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഓടിടി പാസ് പോർട്ട്‌ഫോളിയോ വിപുലീകരിച്ച് റിലയൻസ് ജിയോ. നിലവിലെ പ്രതിമാസ ഓപ്ഷനുകൾക്കൊപ്പം ഇനി 3 മാസത്തെയും ഒരു വർഷത്തെയും വാലിഡിറ്റിയുള്ള പുതിയ പ്ലാനുകളും ലഭ്യമാകും. കൂടുതൽ ഡാറ്റയും ദീർഘകാല വാലിഡിറ്റിയും പ്രീമിയം സേവനങ്ങളും ഒരുമിച്ച് നൽകുന്നതാണ് പുതിയ പ്ലാനുകൾ.

മൂന്ന് വാലിഡിറ്റി ഓപ്ഷനുകൾ

ജിയോ ഓടിടി പാസ് ഇനി 28 ദിവസം, 84 ദിവസം, 365 ദിവസം എന്നിങ്ങനെ മൂന്ന് വാലിഡിറ്റി ഓപ്ഷനുകളിൽ ലഭിക്കും. ഓരോ പ്ലാനിലും ഹൈ-സ്പീഡ് ഡാറ്റയ്‌ക്കൊപ്പം അൺലിമിറ്റഡ് 5G സൗകര്യവും ഉണ്ടാകും.

200 രൂപയുടെ ഓടിടി പാസ്

നിലവിലുള്ള 200 രൂപയുടെ ഓടിടി പാസിന് 28 ദിവസത്തെ വാലിഡിറ്റിയാണ്. ഈ പ്ലാനിൽ മൊത്തം 30GB ഹൈ-സ്പീഡ് ഡാറ്റയും അൺലിമിറ്റഡ് 5Gയും ലഭിക്കും. വോയ്‌സ്-ഒൺലി പാക്കുകൾ ഒഴികെ ആക്ടീവ് ബേസ് പ്ലാനുള്ള എല്ലാ ജിയോ ഉപഭോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാണ്.

550 രൂപയുടെ ഓടിടി പാസ്

പുതുതായി അവതരിപ്പിച്ച 550 രൂപയുടെ ഓടിടി പാസിന് 84 ദിവസത്തെ വാലിഡിറ്റിയാണ്. പ്ലാനിൽ 90GB ഹൈ-സ്പീഡ് ഡാറ്റയും അൺലിമിറ്റഡ് 5Gയും ലഭിക്കും. 3 മാസമോ ഒരു വർഷമോ വാലിഡിറ്റിയുള്ള ബേസ് പ്ലാനുള്ള ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ഉപയോഗിക്കാം. വോയ്‌സ്-ഒൺലി പാക്കുകൾക്ക് ലഭ്യമല്ല.

2000 രൂപയുടെ ഓടിടി പാസ്: ഒരു വർഷത്തേക്ക്

ദീർഘകാല ഓടിടി ഉപയോക്താക്കളെ ലക്ഷ്യമിട്ട് അവതരിപ്പിച്ച 2000 രൂപയുടെ ഓടിടി പാസിന് 365 ദിവസത്തെ വാലിഡിറ്റിയാണ്.

ഒരു വർഷത്തേക്ക് 365GB ഹൈ-സ്പീഡ് ഡാറ്റയും അൺലിമിറ്റഡ് 5Gയും പ്ലാനിൽ ലഭിക്കും. ഒരു വർഷത്തെ ആക്ടീവ് ബേസ് പ്ലാനുള്ള ഉപഭോക്താക്കൾക്കാണ് ഈ പായ്ക്ക് ലഭിക്കുക. വോയ്‌സ്-ഒൺലി പാക്കുകൾ ഇതിൽ ഉൾപ്പെടില്ല.

ഒറ്റ പാക്കിൽ 15 പ്രീമിയം ഓടിടി പ്ലാറ്റ്ഫോമുകൾ

എല്ലാ ജിയോ ഓടിടി പാസ് പ്ലാനുകളിലും 15 പ്രീമിയം ഓടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസിനൊപ്പം ജിയോ ടി.വി ആപ്പിലൂടെ 1,000-ലേറെ ലൈവ് ടിവി ചാനലുകളും ലഭിക്കും.

പ്രതിമാസം 1,500-ലേറെ മൂല്യമുള്ള ആനുകൂല്യങ്ങളാണ് പാക്കേജിലൂടെ ലഭിക്കുന്നതെന്ന് ജിയോ അറിയിച്ചു.

YouTube Premium

OTT-Pass-ന്റെ ഭാഗമായി YouTube Premium ആക്സസും ലഭിക്കും. പരസ്യങ്ങളില്ലാതെ വീഡിയോകൾ കാണുന്നതിനൊപ്പം പശ്ചാത്തലത്തിൽ പ്ലേ ചെയ്യാനും ഓഫ്‌ലൈൻ ഡൗൺലോഡ് ചെയ്യാനും സാധിക്കും. ടിവി, ടാബ്ലെറ്റ്, മൊബൈൽ തുടങ്ങിയ വിവിധ ഉപകരണങ്ങളിൽ സേവനം ഉപയോഗിക്കാം.

JioHotstar, Amazon Prime

JioHotstar Mobile + Hollywood വഴി ലൈവ് സ്‌പോർട്‌സ്, Hotstar Originals, ഹോളിവുഡ് സിനിമകൾ എന്നിവ ആസ്വദിക്കാം.

550, 2000 രൂപയുടെ പാക്കുകളിൽ Amazon Prime Lite മെമ്പർഷിപ്പിലൂടെ Prime Video ലഭിക്കും. 200 പാക്കിൽ Amazon Prime Video Mobile Edition ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മറ്റ് 12 ഓടിടി ആപ്പുകളും ലഭ്യമാണ്

JioTV വഴി SonyLIV, ZEE5, Lionsgate Play, Discovery+, SunNXT, FanCode, Hoichoi, Chaupal, Planet Marathi, Kanccha Lannka, TimesPlay, Tarang Plus തുടങ്ങിയ 12 പ്രീമിയം OTT പ്ലാറ്റ്ഫോമുകളിലേക്കും ആക്സസ് ലഭിക്കും.

1,000+ ലൈവ് ടിവി ചാനലുകൾ

OTT ഉള്ളടക്കത്തിന് പുറമെ 1,000-ലേറെ ലൈവ് ടിവി ചാനലുകളും പാക്കേജിൽ ഉൾപ്പെടുന്നു.

Star Plus HD, Colors HD, SET HD, Sun TV HD, Discovery, Cartoon Network തുടങ്ങിയ പ്രമുഖ ചാനലുകൾ ഇതിൽ ഉൾപ്പെടുന്നു.

പുതിയ 550, 2000 ിയോ ഓടിടി പാസ് പ്ലാനുകൾ ഓഗസ്റ്റ് ഏഴ് മുതൽ റീചാർജിനായി ലഭ്യമാണ്. MyJio ആപ്പ്, ഔദ്യോഗിക Jio വെബ്‌സൈറ്റ്, അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി പുതിയ പ്ലാനുകൾ സ്വന്തമാക്കാം.

വിശദാംശങ്ങൾ

200 രൂപ – 28 ദിവസം | 30GB | Unlimited 5G

550 രൂപ – 84 ദിവസം | 90GB | Unlimited 5G

2000 രൂപ 365 ദിവസം | 365GB | Unlimited 5G

Related Posts

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്
Kerala

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

September 24, 2026
40
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്
Kerala

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
34
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ
Kerala

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
24
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ കസ്റ്റഡിയില്‍
Crime

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ കസ്റ്റഡിയില്‍

September 24, 2026
92
ശബരിമല നെയ്യ് വിൽപന ക്രമക്കേട്: ദേവസ്വം ബോർഡിന് 17.14 ലക്ഷം നഷ്ടം ഉണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്‌
Kerala

ശബരിമല നെയ്യ് വിൽപന ക്രമക്കേട്: ദേവസ്വം ബോർഡിന് 17.14 ലക്ഷം നഷ്ടം ഉണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്‌

September 24, 2026
3
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര; 19.88 ലക്ഷം രൂപ ചിപ്സൺ ഏവിയേഷൻ നൽകിയെന്ന് രേഖകൾ
Kerala

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര; 19.88 ലക്ഷം രൂപ ചിപ്സൺ ഏവിയേഷൻ നൽകിയെന്ന് രേഖകൾ

September 24, 2026
136
Next Post
പട്ടാമ്പി കൊപ്പത്ത് പന്നിക്ക് വച്ച കെണിയിൽപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു

പട്ടാമ്പി കൊപ്പത്ത് പന്നിക്ക് വച്ച കെണിയിൽപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു

Recent News

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 24, 2026
41
കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

September 24, 2026
40
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
34
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025