• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

അമ്മയേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി; വിദ്യാർഥിയിൽനിന്നും 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, 3 കൗമാരക്കാർ അറസ്റ്റിൽ

ckmnews by ckmnews
November 9, 2026
in Crime, Kerala
A A
അമ്മയേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി; വിദ്യാർഥിയിൽനിന്നും 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, 3 കൗമാരക്കാർ അറസ്റ്റിൽ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം: പാമ്പാടിയിൽ വിദ്യാർഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണം കവർന്ന കേസിൽ പ്രതികളായ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ. മാതാപിതാക്കളേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ സ്വർണം കവർന്നത്. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ് (18), നിധിൻ നിഷാദ് (18), ഷെബിൻ എബ്രഹാം (19) എന്നിവരാണ് അറസ്റ്റിലായത്.

പാമ്പാടിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് തട്ടിപ്പിനിരയായത്. വിദ്യാർഥിയെ ഭീഷണിപ്പെടുത്തി മാർച്ച് മുതൽ 10 മാസംകൊണ്ടാണ് പ്രതികൾ ഇത്രയധികം സ്വർണം തട്ടിയെടുത്തത്. വിദ്യാർഥി പഠിക്കുന്ന സ്‌കൂളിലെ പൂർവവിദ്യാർഥികളായിരുന്നു പ്രതികൾ. ഇതുവഴി സൗഹൃദം സ്ഥാപിച്ചശേഷമാണ് ഭീഷണി തുടങ്ങിയത്.

അമ്മയേയും സഹോദരിയേയും വാഹനമിടിച്ച് കൊലപ്പെടുത്തും എന്നുപറഞ്ഞാണ് പ്രതികൾ വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയിരുന്നത്. ഈയടുത്ത് വീട്ടിലൊരു മരണം നടന്ന സമയത്ത് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും ഇത്രയധികം സ്വർണം നഷ്ടപ്പെട്ടിട്ടുള്ളതായി വിദ്യാർഥിയുടെ മാതാപിതാക്കൾ മനസിലാക്കിയത്.

പിന്നാലെ പത്താംക്ലാസുകാരന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അടക്കം പരിശോധിച്ച് വന്നപ്പോഴാണ് ഇത്തരത്തിൽ പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ വീട്ടുകാർ മനസിലാക്കിയത്. കഴിഞ്ഞ ദിവസവും പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നു. അവന്റെ ഇലക്ട്രിക് സ്‌കൂട്ടർ വിറ്റ് പണം നൽകണം എന്നായിരുന്നു ആവശ്യം.

കുട്ടി ഇക്കാര്യമടക്കം മാതാപിതാക്കളോട് തുറന്ന് പറഞ്ഞതിന് പിന്നാലെ അവർ പാമ്പാടി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരായ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റുചെയ്തത്. എസ്‌ഐ ജോജൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

പത്താക്ലാസുകാരനെ ഭീഷണിപ്പെടുത്തിയതായും സ്വർണം കൈവശപ്പെടുത്തിയതായും മൂന്ന് പ്രതികളും സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഈ സ്വർണം വിൽക്കുകയായിരുന്നോ, മറ്റെന്തെങ്കിലും രീതിരിയിൽ ചെലവാക്കുകയായിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് പ്രതികളേയും റിമാൻഡ് ചെയ്തു.

Related Posts

GNA വൈദ്യുതി കരാർ തത്കാലമില്ല; നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് KSEB
Kerala

GNA വൈദ്യുതി കരാർ തത്കാലമില്ല; നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് KSEB

November 9, 2026
0
മുട്ടവിലയും കുതിക്കുന്നു; ചില്ലറ വിപണിയിൽ എട്ടു മുതൽ പത്ത് രൂപ വരെ
Kerala

മുട്ടവിലയും കുതിക്കുന്നു; ചില്ലറ വിപണിയിൽ എട്ടു മുതൽ പത്ത് രൂപ വരെ

November 9, 2026
55
അരിയിൽ ഷുക്കൂർ വധക്കേസ്, വിധി ഉടൻ ഇല്ല; കേസ് 16 ന് പരിഗണിക്കാൻ മാറ്റി
Kerala

അരിയിൽ ഷുക്കൂർ വധക്കേസ്, വിധി ഉടൻ ഇല്ല; കേസ് 16 ന് പരിഗണിക്കാൻ മാറ്റി

November 9, 2026
50
കുറ്റിപ്പുറത്ത് വന്‍ ലഹരിവേട്ട ‘ ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് വന്‍ ലഹരിവേട്ട ‘ ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍

November 9, 2026
400
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല
Kerala

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല

November 9, 2026
8
കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിലെ റാലി; ഗതാഗതക്കുരുക്കിൽ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്
Kerala

കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിലെ റാലി; ഗതാഗതക്കുരുക്കിൽ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

November 9, 2026
71
Next Post
ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു

ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു

Recent News

GNA വൈദ്യുതി കരാർ തത്കാലമില്ല; നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് KSEB

GNA വൈദ്യുതി കരാർ തത്കാലമില്ല; നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് KSEB

November 9, 2026
0
ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു

ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു

November 9, 2026
0
അമ്മയേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി; വിദ്യാർഥിയിൽനിന്നും 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, 3 കൗമാരക്കാർ അറസ്റ്റിൽ

അമ്മയേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി; വിദ്യാർഥിയിൽനിന്നും 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, 3 കൗമാരക്കാർ അറസ്റ്റിൽ

November 9, 2026
2
മുട്ടവിലയും കുതിക്കുന്നു; ചില്ലറ വിപണിയിൽ എട്ടു മുതൽ പത്ത് രൂപ വരെ

മുട്ടവിലയും കുതിക്കുന്നു; ചില്ലറ വിപണിയിൽ എട്ടു മുതൽ പത്ത് രൂപ വരെ

November 9, 2026
55
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025