• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

സ്വകാര്യത വർധിപ്പിക്കാൻ വാട്‌സ്ആപ്പ്; Restricted Chat ഫീച്ചർ വരുന്നു

cntv team by cntv team
October 5, 2026
in Technology
A A
സ്വകാര്യത വർധിപ്പിക്കാൻ വാട്‌സ്ആപ്പ്; Restricted Chat ഫീച്ചർ വരുന്നു
0
SHARES
97
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉപയോക്താക്കളുടെ സ്വകാര്യത ഇനിയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചർ പരീക്ഷിച്ച് വാട്‌സ്ആപ്പ്. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്കായി പുതിയ ‘റെസ്ട്രിക്റ്റഡ് ചാറ്റ്’ (Restricted Chat) ഫീച്ചറാണ് കമ്പനി ബീറ്റാ ഉപയോക്താക്കളിൽ പരീക്ഷിച്ചുതുടങ്ങിയത്. സുപ്രധാന ആശയവിനിമയങ്ങൾ ഒരു തരത്തിലും ചോരില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

എന്താണ് Restricted Chat

വാട്സ്ആപ്പിന്റെ നിലവിലുള്ള ‘അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി’ ഫീച്ചറിന്റെ കൂടുതൽ നവീകരിച്ച രൂപമാണ് റെസ്ട്രിക്റ്റഡ് ചാറ്റ്. ഇത് പ്രവർത്തനക്ഷമമാക്കിയാൽ അധിക സുരക്ഷ ഉറപ്പാക്കാൻ സാധിക്കുംവിധം നാല് തരത്തിലുള്ള നിയന്ത്രണങ്ങൾ ചാറ്റിൽ പ്രകടമാകും

1. ചാറ്റിൽ അയക്കുന്ന ചിത്രങ്ങളും വീഡിയോകളും ഫോണിലെ ഗാലറിയിൽ ഓട്ടോമാറ്റിക്കായി സേവ് ആകില്ല.

2. ആ ചാറ്റ് എക്‌സ്‌പോർട്ട് ചെയ്യാൻ കഴിയില്ല.

3. ആ പ്രത്യേക സംഭാഷണത്തിനുള്ളിൽ മെറ്റാ എഐ ഫീച്ചറുകൾ ഉപയോഗിക്കാൻ കഴിയില്ല.

4. കണക്റ്റ് ചെയ്തിട്ടുള്ള മറ്റ് ഡിവൈസുകളിൽ (Linked devices) ഈ ചാറ്റ് ലഭ്യമാകില്ല.

ലിങ്ക്ഡ് ഡിവൈസസ് ഏറ്റവും പ്രധാനം

നാലാമത്തെ നിയന്ത്രണമാണ് ഇതിൽ പുതിയതും പ്രധാനപ്പെട്ടതുമെന്ന് വിലയിരുത്തപ്പെടുന്നു. അനധികൃത വാട്സ്ആപ്പ് ക്ലയന്റുകളും എഐ ടൂളുകളും സാധാരണയായി സന്ദേശങ്ങൾ വായിക്കാൻ ലിങ്ക്ഡ് ഡിവൈസുകളെയാണ് ആശ്രയിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആ പഴുത് അടയ്ക്കുന്നതിലൂടെ എഐ ടൂളുകൾക്കക്കം സംഭാഷണങ്ങളിലേക്ക് പ്രവേശിക്കാനുള്ള വഴി അടയ്ക്കപ്പെടുന്നു. ഏതെങ്കിലും ഉപയോക്താവ് തന്റെ വാട്സ്ആപ്പ് അക്കൗണ്ടിൽ അനൗദ്യോഗിക ആപ്പോ എഐ ഏജന്റോ കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലും റെസ്ട്രിക്റ്റഡ് ചാറ്റിനുള്ളിലെ സന്ദേശങ്ങൾ വായിക്കാൻ ആ ടൂളിന് കഴിയില്ല.റെസ്ട്രിക്ടഡ് ചാറ്റ് പ്രവർത്തനക്ഷമമാക്കുമ്പോൾ ആ സംഭാഷണത്തിലെ സന്ദേശങ്ങൾ പ്രൈമറി ഡിവൈസിൽ മാത്രമേ അയക്കാനും സ്വീകരിക്കാനും കഴിയൂ എന്ന് വ്യക്തമാക്കിക്കൊണ്ട് വാട്സ്ആപ്പ് ഒരു സിസ്റ്റം മെസ്സേജ് കാണിക്കും. ചാറ്റിലുള്ള എല്ലാവർക്കും നിയന്ത്രണത്തെക്കുറിച്ച് അറിവ് നൽകുന്നതിനാണിത്.

മറ്റ് ചാറ്റുകൾ സുക്ഷിതമല്ലേ?

ഈ ഫീച്ചർ ഓൺ ചെയ്തില്ലെങ്കിൽ ചാറ്റുകൾ സുരക്ഷിതമല്ല എന്ന് ഉപയോക്താക്കൾ കരുതേണ്ടതില്ല. വാട്സ്ആപ്പിൽ എല്ലാ ചാറ്റുകളും എപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന് ഇത് നിർബന്ധമല്ലെന്നും, അധിക സുരക്ഷാ സംവിധാനം മാത്രമാണെന്നും കമ്പനി പറയുന്നു. ഈ ഫീച്ചർ എന്ന് മുതൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും എന്ന് വാട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ഇത് ബീറ്റാ ടെസ്റ്റിങ്ങിൽ ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

Related Posts

കൊടുങ്ങല്ലൂരിൽ വാഹന പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ
Kerala

കൊടുങ്ങല്ലൂരിൽ വാഹന പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ

November 16, 2026
86
ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ
National

ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ

October 16, 2026
335
ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍
Crime

ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍

October 14, 2026
846
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
168
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
541
ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
108
Next Post
കെ.പി.എസ്.എ. സഹോദയ കലോത്സവവും കിഡ്സ് ഫെസ്റ്റും ഒക്ടോബര്‍  6,8,9,10 തിയ്യതികളില്‍ നടക്കും

കെ.പി.എസ്.എ. സഹോദയ കലോത്സവവും കിഡ്സ് ഫെസ്റ്റും ഒക്ടോബര്‍ 6,8,9,10 തിയ്യതികളില്‍ നടക്കും

Recent News

ജംഗ്ഷന്‍ നവീകരണം’പൊതുമരാമത്തിന്റെ ഉദ്ധ്യോഗസ്ഥരും ഡിസൈനിങ് വിഭാഗവും വളയംകുളത്ത് സന്ദര്‍ശനം നടത്തി

ജംഗ്ഷന്‍ നവീകരണം’പൊതുമരാമത്തിന്റെ ഉദ്ധ്യോഗസ്ഥരും ഡിസൈനിങ് വിഭാഗവും വളയംകുളത്ത് സന്ദര്‍ശനം നടത്തി

November 19, 2026
164
ഇടിഞ്ഞ് ‘ഇടിഞ്ഞ് സ്വര്‍ണ്ണം കുത്തനെ താഴോട്ട് ‘6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപ

ഇടിഞ്ഞ് ‘ഇടിഞ്ഞ് സ്വര്‍ണ്ണം കുത്തനെ താഴോട്ട് ‘6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപ

November 19, 2026
193
സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

November 19, 2026
79
ചങ്ങരംകുളം ചിയ്യാനൂര്‍ തേരുപറമ്പില്‍ മുഹമ്മദ്(മില്ല് മുഹമ്മദ്)നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂര്‍ തേരുപറമ്പില്‍ മുഹമ്മദ്(മില്ല് മുഹമ്മദ്)നിര്യാതനായി

November 19, 2026
121
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025