തൃശുർ: കൊടുങ്ങല്ലൂരിൽ ഓൺലൈൻ തട്ടിപ്പ്. യുവാവിന് മൂന്ന് ലഷം രൂപ നഷ്ടമായി.എടവിലങ്ങ് കാര സ്വദേശി പ്രബിനാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. വാഹനത്തിന്റെ പിഴ അടയ്ക്കാനെന്ന വ്യാജേന മൊബൈൽ ഫോണിൽ എപികെഫയൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചാണ് ബാങ്ക് അക്കൗണ്ടിൽനിന്ന് 3.16 ലക്ഷം രൂപ തട്ടിയെടുത്തത്.പരാതിക്കാരന്റെ മൊബൈൽ ഫോണിലേക്ക് അദ്ദേഹം ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി എം -പരിവാഹൻ എന്ന പേരിൽ സന്ദേശം ലഭിക്കുകയായിരുന്നു.ഒപ്പം വാഹനത്തിന്റെ പിഴ അടയ്ക്കുന്നതിനായി എന്ന പേരിൽ ഒരു എപികെ ഫയൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാനും നിർദേശിച്ചു.ഫയൽ ഇൻസ്റ്റാൾ ചെയ്തതിനെ തുടർന്ന് നവംബർ 12, 13 തീയതികളിലായി പ്രബിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷത്തി 16 രൂപ നഷ്ടപ്പെട്ടു.








