ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ ‘പരിവാർ’ അദാലത്ത് മീറ്റ് സംഘടിപ്പിച്ചു.ചങ്ങരംകുളം എഫ്എല്‍ജി കൺവൻഷൻ സെൻ്ററിൽ വെച്ച് ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉത്ഘാടനം നിർവഹിച്ചു. പരിവാർ പ്രസിഡന്റ് നസീമ ടീച്ചറുടെ അധ്യക്ഷധയിൽ,സെക്രട്ടറി ഷൗക്കത്തലി കെഎം സ്വാഗതം ആശംസിച്ചു.രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തിയ കൺസൽട്ടൻറ് സൈക്കോളജിസ്റ് സിതാര എം അലിക്ക് പരിവാർ കോർഡിനേറ്റർ സുധീർ മൊമെന്റോ നൽകി. പരിവാർ ജില്ലാ കോർഡിനേറ്റർ സിദ്ധിഖ് ഒഴൂർ ഭിന്നശേഷി കുട്ടികളുടെ അവകാശങ്ങൾ വിശദീകരിച്ചു. ട്രഷറർ വിജയലക്ഷ്മി ടീച്ചർ നന്ദി പ്രകാശിപ്പിച്ച ചടങ്ങിൽ നന്നംമുക്ക് പഞ്ചായത്തിലെ മറ്റു ജനപ്രധിനിതികളും,പരിവാർ ഭാരവാഹികളും സംബന്ധിച്ചു.










