ചങ്ങരംകുളം: ലോക അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ചങ്ങരംകുളം ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ അധ്യാപികയെ ആദരിച്ചു. ചെന്നൈ യൂണിവേഴ്‌സിറ്റിയുടെ മികച്ച അധ്യാപക അവാർഡ് കരസ്ഥമാക്കിയ സ്കൂളിലെ സയൻസ് ഡിപ്പാർട്ട്‌മെന്റ് ഹെഡ് സി.വി. ഹസീനയ്ക്കാണ് ചടങ്ങിൽ മെമന്റോ നൽകി ആദരവ് അർപ്പിച്ചത്.പരിപാടിയുടെ ഉദ്ഘാടനം സിദ്ധീഖ് മൗലവി അയിലക്കാട് നിർവ്വഹിച്ചു. വാരിയത്ത് മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ വി.പി. ശംസുദ്ധീൻ ഹാജി ഉപഹാര സമർപ്പണം നടത്തി.പ്രിൻസിപ്പൽ ശരീഫ് ബുഖാരി, പി.പി. നൗഫൽ സഅദി, ബഷീർ സഖാഫി എന്നിവരും വിദ്യാർത്ഥി പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.










