ചങ്ങരംകുളം: ജമാഅത്തെ ഇസ്‌ലാമി കോക്കൂർ–മടത്തുംപുറം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ‘തകരുന്ന കുടുംബബന്ധങ്ങളും വഴികാട്ടുന്ന പ്രത്യയശാസ്ത്രവും’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. തണൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡോ. അബ്ദുല്ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.സി.എം. റഫീഖ് സ്വാഗതം ആശംസിച്ച പരിപാടിയിൽ സി.പി. മുഹമ്മദ് ഉമരി സമാപന പ്രസംഗവും സി.പി. ഫൈസൽ നന്ദിയും രേഖപ്പെടുത്തി.









