പൊന്നാനി:പൊന്നാനി കർമ്മ റോഡും പാലവും സമഗ്രമായി നവീകരിക്കുകയും പ്രദേശത്ത് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ.കർമ്മ റോഡും പാലവും സന്ദർശിച്ച ശേഷമാണ് മന്ത്രി വികസന പ്രഖ്യാപനം നടത്തിയത്. കെ.പി. നൗഷാദലി എം.എൽ.എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
കർമ്മ റോഡിന്റെ നിർമ്മാണത്തിനായി കൂടുതൽ തുക അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.പാലത്തിന് സമീപത്തെ നാവിഗേഷൻ പ്രശ്നങ്ങളും സ്ഥലപരിമിതിയുമാണ് നിലവിൽ നിർമ്മാണത്തിന് പ്രധാന തടസ്സം.പ്രദേശവാസികൾ സൗജന്യമായി സ്ഥലം വിട്ടുനൽകാൻ തയ്യാറായാൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിൽ വിവിധ മണ്ഡലങ്ങളിലായി വലിയ വികസന പാക്കേജിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്.പൊന്നാനി, കോട്ടക്കൽ, മഞ്ചേരി മേഖലകൾക്ക് 75 കോടി രൂപ വീതവും മലപ്പുറത്തിന് 100 കോടി രൂപയും ഉൾപ്പെടുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പൊന്നാനി മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായാണ് മന്ത്രി 75 കോടി രൂപ അനുവദിച്ചത്.പദ്ധതി പ്രദേശങ്ങള്‍ മന്ത്രിയുടെയും എംഎല്‍എയുടെയും മറ്റു ജനപ്രതിനിധികളുടെയും ഉദ്ധ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സന്ദര്‍ശിച്ചു
പെരുമ്പടപ്പ്–പുത്തൻപള്ളി ഡ്രെയിനേജ് നിർമ്മാണവും സൗന്ദര്യവത്കരണവും: 1 കോടി രൂപ,കോലിക്കര–കാളാച്ചാൽ ഹൈവേ പുനരുദ്ധാരണം: 12 കോടി രൂപ,കുണ്ടുകടവ്–വന്നേരി ഹൈവേ പുനരുദ്ധാരണം: 12 കോടി രൂപ,കർമ്മ റോഡ് സമഗ്ര നവീകരണം: 50 കോടി രൂപയുടെ പാക്കേജ്,കർമ്മ റോഡ് ആദ്യഘട്ട അലോട്ട്മെന്റ്: 5 കോടി രൂപ; നിലവിൽ 5 കോടി രൂപ ബജറ്റ് വിഹിതവും,ചങ്ങാടം പാലം: 20 കോടി രൂപ,അങ്ങാടി പാലം: 25 കോടി രൂപ,പന്താവൂർ–കക്കിടിപ്പുറം റോഡ് പുനരുദ്ധാരണം: 6 കോടി രൂപ,കളത്തിൽപടി–അയിരൂർ റോഡ് പുനരുദ്ധാരണം: 3 കോടി രൂപ,എരമംഗലം–കോതമുക്ക് റോഡ്: 2 കോടി രൂപ,ചങ്ങരംകുളം–വളയംകുളം ഡിജിറ്റൽ പാർക്കും സമഗ്ര സൗന്ദര്യവത്കരണവും: 10 കോടി രൂപയുടെ പാക്കേജ്,ഡിജിറ്റൽ പാർക്ക് പദ്ധതിയുടെ ആദ്യഘട്ട അലോട്ട്മെന്റ്: 2 കോടി രൂപ,പൊന്നാനി വലിയ ജുമുഅത്ത് പള്ളി പൈതൃക ഇടനാഴി: 2 കോടി രൂപ,റോഡുകൾ, പാലങ്ങൾ,ഡ്രെയിനേജ് സംവിധാനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുളള പദ്ധതികൾ പൊന്നാനി മേഖലയിൽ
വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന് കെ പി നൗഷാദ് അലി എംഎൽഎ പറഞ്ഞു.










