എടപ്പാൾ:കുറ്റിപുറം മിനിപമ്പയിൽ വരുന്ന മണ്ഢല മകരവിളക്ക് കാലയളവിൽ അയ്യപ്പഭക്തർക്ക് വിരി വെക്കാനും,കുടിവെള്ളവും, ബാത്ത്റൂം സൗകര്യങ്ങളും,വാഹന പാർക്കിങ്ങിനുള്ള സൗകര്യവും പുഴയിൽ ബോട്ട് സൗകര്യവും രക്ഷാപ്രവർത്തകരേയും അയ്യപ്പഭക്തർ കുളിക്കുന്ന ഭാഗത്ത് ലൈറ്റ് സംവിധാനവും മറ്റു അനുബന്ധ കാര്യങ്ങളും ഒരുക്കിത്തരണമെന്നാവശ്യപ്പെട്ട് ജോയ് എംഎല്‍എ ക്ക് നിവേദനം നല്‍കി.അഖിലഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡന്റ് കണ്ണൻ പന്താവൂർ, ജില്ലാ സെക്രട്ടറി പ്രകാശൻ തവനൂർ, ജില്ലാ ജോയന്റ് സെക്രട്ടറി ജനാർദ്ധനൻ പട്ടേരി എന്നിവർ തവനൂർ എം.എൽ.എ.വിഎസ്. ജോയിയുടെ വസതിയിൽ നേരിട്ടെത്തിയാണ് മിനി പമ്പയിലെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. മിനിപമ്പയിൽ ഈ വർഷത്തെ മണ്ഢല കാലത്ത് അയ്യപ്പഭക്തർക്ക് വേണ്ട എല്ലാ സഹായവും നൽകാൻ വേണ്ടത് ചെയ്യാമെന്ന അഖിലഭാരത അയ്യപ്പ സേവാ സംഘം ഭാരവാഹികൾക്ക് ഉറപ്പ് നൽകി.എം.എൽ എ ക്കൊപ്പം അഡ്വ:രോഹിത്തും എം.എൽ.എ യുടെ സ്റ്റാഫുകളും ഉണ്ടായിരുന്നു






