ചങ്ങരംകുളം:ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് ചങ്ങരംകുളത്ത് ഹൃദയ ബോധവൽക്കരണവും സിപിആര്‍ പരിശീലനവും സംഘടിപ്പിക്കുമെന്ന് ചങ്ങരംകുളം ലയണ്‍സ് ക്ളബ്ബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചുചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെസെപ്റ്റംബർ 29-ന് രാവിലെ 10 മണിക്ക് ചങ്ങരംകുളം ഹൈവേയിലെ ടാക്സി സ്റ്റാൻഡ് പരിസരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്.ഹൃദയാരോഗ്യ ബോധവൽക്കരണ ക്ലാസ്,സിപിആര്‍ പരിശീലനം,ഷുഗർ,രക്തസമ്മർദ്ദം തുടങ്ങിയ സൗജന്യ ആരോഗ്യ പരിശോധനകൾ നടക്കും.ലയന്‍സ് ക്ളബ്ബ് മലപ്പുറം ഡിസ്ട്രിക് ഗവര്‍ണര്‍ ബാബു ദിവാകരന്‍ ഉദ്ഘാടനം ചെയ്യും.ലയണ്‍സ് ക്ളബ്ബ് ചങ്ങരംകുളം പ്രസിഡണ്ട് സി ചന്ദ്രാനന്ദന്‍ അധ്യക്ഷത വഹിക്കും.ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നേതൃത്വത്തിൽ സിപിആര്‍ പരിശീലനവും ഹൃദയാരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തും.ചങ്ങരംകുളം മേഖലയിലെ ഓട്ടോ–ടാക്സി ഡ്രൈവർമാർ, വ്യാപാരി–വ്യവസായി സമൂഹം, വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തകർ,ലയണ്‍സ് അംഗങ്ങൾ,പൊതുജനങ്ങൾ എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.അടിയന്തര സാഹചര്യങ്ങളിൽ ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കുന്നതിൽ സിപിആര്‍-ന് നിർണായക പങ്കുള്ളതിനാൽ, സമൂഹത്തിലെ കൂടുതൽ ആളുകൾക്ക് സിപിആര്‍ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഹൃദയാഘാതം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികളെക്കുറിച്ചും വിദഗ്ധർ ബോധവൽക്കരണം നൽകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.ഭാരവാഹികളായ സി ചന്ദ്രാനന്ദന്‍,ജനാര്‍ദ്ധനന്‍ പട്ടേരി,ഉമ്മര്‍ കുളങ്ങര,ദിലീപ് ചങ്ങരംകുളം,രാധ പട്ടേരി,സ്റ്റൈലോ ബഷീര്‍ തുടങ്ങിയവര്‍ വിര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു






