• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ദേശീയപാതയിലെ പുതിയ ദൂരപരിധി, വെൽഫെയർ പാർട്ടി അവകാശ സംരക്ഷണ സംഗമം വെള്ളിയാഴ്ച പാലപ്പെട്ടിയില്‍

ckmnews by ckmnews
September 24, 2026
in Local News
A A
ദേശീയപാതയിലെ പുതിയ ദൂരപരിധി, വെൽഫെയർ പാർട്ടി അവകാശ സംരക്ഷണ സംഗമം വെള്ളിയാഴ്ച പാലപ്പെട്ടിയില്‍
0
SHARES
59
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:ദേശീയപാതയിലെ ദൂരപരിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പുതിയ വിധി സ്വന്തം മണ്ണിൽ ജനങ്ങളെ അഭയാർത്ഥികളാക്കുന്ന നടപടിയാണെന്ന് ആരോപിച്ച് വെൽഫെയർ പാർട്ടി നടത്തുന്ന അവകാശ സംരക്ഷണ സംഗമം വെള്ളിയാഴ്ച വൈകിയിട്ട് 4 മണിക്ക് പാലപ്പെട്ടിയില്‍ നടക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കൺട്രോൾ ഓഫ് നാഷണൽ ഹൈവേ സ് ആക്ട് 2002 പ്രകാരം വീട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് 40 മീറ്റർ ദൂരപരിധിയും വ്യാപാര ആവശ്യങ്ങൾക്ക് 75 മീറ്റർ ദൂരപരിധിയുമാണ് വിധിയിലുള്ളത്.ഈ വിധിപ്രകാരം 1782 കിലോമീറ്റർ വരുന്ന ദേശീയപാതയോരത്ത് 61300 ഏക്കർ ഭൂമിയാണ് ഒന്നും ചെയ്യാൻ കഴിയാത്ത രൂപത്തിൽ മരവിപ്പിക്കപ്പെടുന്നത്.ഇത് പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ് നേരിട്ട് ബാധിക്കാൻ പോകുന്നത്. അതിൽ ബഹുഭൂരിപക്ഷവും നേരത്തെ ദേശീയപാതക്ക് വേണ്ടി വീടും ഭൂമിയും വിട്ടുകൊടുത്തവരുമാണ്.

കേരളത്തിൽ വിശേഷിച്ചും ഇവിടുത്തെ ഭൂദുർലഭ്യതയും ജനസാന്ദ്രതയും വെച്ച് ഈ നിയമം നടപ്പിലാക്കുക എന്നത് ഒരിക്കലും പ്രായോഗികമല്ല.മരുഭൂ പ്രദേശങ്ങൾ കൂടുതലുള്ള ഉത്തരേന്ത്യയിലെ മാനദണ്ഡം വെച്ച് കേരളത്തിലും ഇത് നടപ്പിലാക്കുന്നത് അംഗീകരിക്കാൻ സാധ്യമല്ല.കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും ഉപജീവനമാർഗങ്ങളെയും ഗുരുതരമായി ബാധിക്കുന്ന ഈ വിധിക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ പോകണമെന്നും ഇത് നടപ്പിലാക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് പ്രതിഷേധത്തിനിറങ്ങുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാനി പാലപ്പെട്ടിയിൽ വച്ച് അവകാശ സംരക്ഷണ സംഗമത്തില്‍ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ,എൻഎച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന കൺവീനർ ഹാഷിം ചേന്ദംമ്പിള്ളി , കെ വി സഫീർ ഷാ,വത്സലകുമാർ, ഇബ്രാഹിംകുട്ടി മംഗലം, നൂർജഹാൻ അനസ് ,മുഹമ്മദ് പൊന്നാനി, രാജൻ തലക്കാട്ട്, കെ ടി റസാക്ക് ,പിടി കുഞ്ഞുമുഹമ്മദ് അയിങ്കലം, അഡ്വ: കാസിം ,നാസർ പൊന്നാനി എന്നിവർ പങ്കെടുക്കും.വന്നേരിനാട് പ്രസ്സ് ഫോറം ഓഫീസിൽ നടന്ന വാര്‍ത്താസമ്മേളനത്തിൽ ഇബ്രാഹിംകുട്ടിമംഗലം(ജില്ലാ സെക്രട്ടറി വെൽഫെയർ പാർട്ടി മലപ്പുറം)മുഹമ്മദ് പൊന്നാനി (പൊന്നാനി മണ്ഡലം പ്രസിഡണ്ട് ,വെൽഫെയർ പാർട്ടി)സി.വി.ഖലീൽ(പൊന്നാനി മണ്ഡലം സെക്രട്ടറി വെൽഫെയർ പാർട്ടി)
മൻസൂർ(മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് വെൽഫെയർ പാർട്ടി)ഹംസു പാലപ്പെട്ടി(പെരുമ്പടപ്പ് പഞ്ചായത്ത് സെക്രട്ടറി വെൽഫെയർ പാർട്ടി) എന്നിവർ പങ്കെടുത്തു

Related Posts

സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിൽ ലോംഗ് സർവീസ് അവാർഡ് സെറിമണി സംഘടിപ്പിച്ചു​
Local News

സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിൽ ലോംഗ് സർവീസ് അവാർഡ് സെറിമണി സംഘടിപ്പിച്ചു​

November 7, 2026
239
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​
Local News

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​

November 7, 2026
23
മൂക്കുതല സ്കൂള്‍ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു
Local News

മൂക്കുതല സ്കൂള്‍ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു

November 7, 2026
62
വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ അഗ്നിസുരക്ഷാ ബോധവൽക്കരണ പരിശീലനം സംഘടിപ്പിച്ചു
Local News

വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ അഗ്നിസുരക്ഷാ ബോധവൽക്കരണ പരിശീലനം സംഘടിപ്പിച്ചു

November 7, 2026
29
നടുവട്ടം പിലാക്കൽ മഹല്ലിൽ കാലടിത്തറയിൽ താമസിക്കുന്ന പടിഞ്ഞാക്കര അബൂബക്കർ മകൻ ഷാജിദ് നിര്യാതനായി
Local News

നടുവട്ടം പിലാക്കൽ മഹല്ലിൽ കാലടിത്തറയിൽ താമസിക്കുന്ന പടിഞ്ഞാക്കര അബൂബക്കർ മകൻ ഷാജിദ് നിര്യാതനായി

November 7, 2026
541
കേരള ജേണലിസ്റ്റ് യൂണിയൻ  ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തി
Local News

കേരള ജേണലിസ്റ്റ് യൂണിയൻ ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തി

November 7, 2026
123
Next Post
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

'മിന്നൽ', 'സ്വിഫ്റ്റ്' ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

Recent News

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം മൂക്കുതല സ്കൂളിൽ സമാപിച്ചു

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം മൂക്കുതല സ്കൂളിൽ സമാപിച്ചു

November 9, 2026
48
തെരുവുനായ ശല്യം രൂക്ഷം’കുട്ടികളുടെ യാത്ര പോലും ഭീഷണിയിൽ;അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍

തെരുവുനായ ശല്യം രൂക്ഷം’കുട്ടികളുടെ യാത്ര പോലും ഭീഷണിയിൽ;അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍

November 9, 2026
108
കല്ലുംപുറം ദാറുൽ ഖുർആൻ സ്കൂളിൽ ഖുർആൻ കംപ്ലീഷൻ സെറിമണി സംഘടിപ്പിച്ചു

കല്ലുംപുറം ദാറുൽ ഖുർആൻ സ്കൂളിൽ ഖുർആൻ കംപ്ലീഷൻ സെറിമണി സംഘടിപ്പിച്ചു

November 9, 2026
18
പവ്വർ ബ്രിഗേഡ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

പവ്വർ ബ്രിഗേഡ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

November 9, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025