വട്ടംകുളം:പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്കായി അഗ്നിസുരക്ഷാ ബോധവൽക്കരണ പരിശീലനവും ക്ലാസും സംഘടിപ്പിച്ചു.ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സി.എം. സുനീർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ല്യൂ. രഞ്ജിത്ത് ലാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.അത്യാഹിത ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, തീപിടിത്തങ്ങൾ ഉണ്ടായാൽ കൈക്കൊള്ളേണ്ട രക്ഷാപ്രവർത്തനങ്ങൾ, വിവിധതരം എക്സ്റ്റിൻഗ്യുഷറുകളുടെ (Fire Extinguishers) ഉപയോഗം എന്നിവയെക്കുറിച്ച് പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പി. ഉണ്ണികൃഷ്ണൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.പി. മുഹമ്മദ് ഷഫീർ, ഹോം ഗാർഡ് വി. സുരേഷ് കുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.ചടങ്ങിൽ കെ.സി. മണിലാൽ, കെ. അലേഖ ശശിധരൻ, സി. സരള, പി. ശാലിനി, ടി.കെ. സബി, പി. ശ്രീഷ്മ, എ. നളിനി, ടി. ഫാത്തിമ്മ, പി. അശ്വതി, സതീഷ് അയ്യാപ്പിൽ തുടങ്ങിയവർ സംസാരിച്ചു.










