ചങ്ങരംകുളം:കല്ലുംപുറം ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു ദാറുൽ ഖുർആൻ സ്കൂളിൽ നടന്ന ഖുർആൻ കംപ്ലീഷൻ സെറിമണി കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോക്ടർ അബ്ദുൽ ഹസീബ് മദനി ഉദ്ഘാടനം ചെയ്തു ഖുർആൻ ഹിഫ്ള് പൂർത്തിയാക്കിയ പതിനൊന്നു വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുക ൾ വിതരണം ചെയ്തു.പി ഇ സലാം മാസ്റ്റർ അധ്യക്ഷനായി.അബ്ദുറഷീദ് മദനി, വി മുഹമ്മദുണ്ണി ഹാജി,കടവല്ലൂർ പഞ്ചായത്ത് വാർഡ് മെമ്പർ സുഹൈൽ, പി.പി. എം അഷ്റഫ്, ഹമീദ് മാസ്റ്റർ, കെ വി മുഹമ്മദ് മൗലവി, സുബൈർ സലഫി, കുഞ്ഞുമുഹമ്മദ് പന്താവൂർ,അബ്ദുലത്തീഫ്,എന്നിവർ പ്രസംഗിച്ചു







