തിരുവനന്തപുരം:ധനുവച്ചപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് 15 വയസുകാരിക്ക് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര വ്ലാങ്ങാമുറി സ്വദേശി അന്നയാണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. അപകടശേഷം ബസ് ഡ്രൈവര്‍ ഇറങ്ങിയോടി.
ധനുവച്ചപുരത്തു നിന്നും അമരവിള ഭാഗത്തേക്ക് പോയ ബൈക്കില്‍ എതിര്‍ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. അന്നയുടെ പിതാവ് അശോകനും അപകടത്തില്‍ പരുക്കേറ്റു.ബസിന്റെ ഭാഗത്തുനിന്നാണ് വീഴ്ചയുണ്ടായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും കുട്ടി ബസിന് അടിയിലേക്ക് വീണുപോകുകയുമായിരുന്നു. അന്നയുടെ മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.






