• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സീനായി ‘സീൻ’; സ്നേഹത്തിന് നന്ദി പറഞ്ഞ് നസ്രിയ; സൂര്യക്കും നസ്‌ലിനും ഒപ്പമുള്ള ചിത്രങ്ങൾ വൈറൽ

ckmnews by ckmnews
November 9, 2026
in UPDATES
A A
സീനായി ‘സീൻ’; സ്നേഹത്തിന് നന്ദി പറഞ്ഞ് നസ്രിയ; സൂര്യക്കും നസ്‌ലിനും ഒപ്പമുള്ള ചിത്രങ്ങൾ വൈറൽ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ബോക്സ് ഓഫിസിൽ തകർത്ത് മുന്നേറുന്ന ‘സീൻ’ തമിഴ് ചിത്രത്തിന് നൽകുന്ന പിന്തുണയ്ക്കും വിജയത്തിനും നന്ദി അറിയിച്ച് നടി നസ്രിയ ഫഹദ്.ചിത്രം മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് സഹതാരങ്ങളായ സൂര്യയ്ക്കും നസ്‌ലിനും ഒപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ചത്. ‘എല്ലാ സ്നേഹത്തിനും നന്ദി’ എന്ന അടിക്കുറിപ്പോടെയായിരുന്നു താരത്തിന്റെ പോസ്റ്റ്.

നവാഗതനായ ജീത്തു മാധവൻ സംവിധാനം ചെയ്ത ‘സീൻ’ നവംബർ ആറിനാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്.ചിത്രത്തിൽ സൂര്യ അവതരിപ്പിച്ച ‘ഇൻബരാജ്’ എന്ന പൊലീസി ഓഫിസറെ കൊലപാതക അന്വേഷണത്തിൽ സഹായിക്കുന്ന ‘മായ’ എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിച്ചത്.ചിത്രത്തിൽ വില്ലൻ വേഷമായ ‘ഈശ്വരൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തിന്റെ യുവതാരം നസ്‌ലിനും തമിഴിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

സിനിമയിൽ നസ്‌ലിന്റെറ കഥാപാത്രം മറ്റ് കഥാപാത്രങ്ങൾക്ക് വലിയ വെല്ലുവിളിയാണെങ്കിലും, ചിത്രത്തിന്റെ പ്രമോഷനൽ പരിപാടികളിലും മറ്റും നസ്‌ലിനുമായുള്ള അടുത്ത സൗഹൃദമാണ് നസ്രിയ പങ്കുവെക്കുന്നത്.നസ്‌ലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് “ഇൻ എ പാരല്ലൽ യൂനിവേഴ്സ്” എന്ന് ഹൃദയ ചിഹ്നത്തോടൊപ്പം നസ്രിയ കുറിച്ചത് ഇതിനോടകം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ വെച്ചും സൂര്യയും നസ്രിയയും നസ്‌ലിന്റെ പ്രകടനത്തെ വലിയ രീതിയിൽ പ്രശംസിച്ചിരുന്നു. റിലീസിന് പിന്നാലെ പ്രേക്ഷകരിൽനിന്നും ചലച്ചിത്ര നിരൂപകരിൽനിന്നും വലിയ അഭിനന്ദനങ്ങളാണ് നസ്രിയയുടെയും നസ്‌ലിന്റെയും പ്രകടനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നസ്‌ലിന്റെ മുൻ ചിത്രമായ ‘മോളിവുഡ് ടൈംസ്’ സംവിധായകൻ അഭിനവ് സുന്ദർ നായക്കും ‘പ്രേമലു’ സഹതാരം സംഗീത് പ്രതാപും ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ബോക്സ് ഓഫീസിൽ മുന്നേറ്റമാണ് ‘സീൻ’ കാഴ്ചവെക്കുന്നത്. ‘വിശ്വനാഥൻ ആൻഡ് സൺസ്’, ‘കറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ വർഷം ഹാട്രിക് വിജയത്തിലേക്കാണ് സൂര്യ കുതിക്കുന്നത്. കൂടാതെ, ‘ആവേശം’, ‘രോമാഞ്ചം’ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജീത്തു മാധവനും തന്റെ കരിയറിലെ ഹാട്രിക് വിജയമാണ് ഇതിലൂടെ നേടാൻ ഒരുങ്ങുന്നത്.നസ്‌ലിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ വലിയൊരു നിര തന്നെയുണ്ട്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ചിലർ പാർട്ടി ദ്യൂ’ ആണ് അടുത്തതായി നവംബർ 19ന് തിയേറ്ററുകളിലെത്തുന്നത്.

Related Posts

തെരുവുനായ ശല്യം രൂക്ഷം’കുട്ടികളുടെ യാത്ര പോലും ഭീഷണിയിൽ;അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍
UPDATES

തെരുവുനായ ശല്യം രൂക്ഷം’കുട്ടികളുടെ യാത്ര പോലും ഭീഷണിയിൽ;അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍

November 9, 2026
1
കല്ലുംപുറം ദാറുൽ ഖുർആൻ സ്കൂളിൽ ഖുർആൻ കംപ്ലീഷൻ സെറിമണി സംഘടിപ്പിച്ചു
UPDATES

കല്ലുംപുറം ദാറുൽ ഖുർആൻ സ്കൂളിൽ ഖുർആൻ കംപ്ലീഷൻ സെറിമണി സംഘടിപ്പിച്ചു

November 9, 2026
2
പവ്വർ ബ്രിഗേഡ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

പവ്വർ ബ്രിഗേഡ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

November 9, 2026
2
കായിക അധ്യാപകൻ ആനിഫ് മാസ്റ്റർക്ക് എരമംഗലത്തെ സാംസ്കാരിക സംഘടന ടീം ഇ.ആർ.എം. ന്റെ ആദരം
UPDATES

കായിക അധ്യാപകൻ ആനിഫ് മാസ്റ്റർക്ക് എരമംഗലത്തെ സാംസ്കാരിക സംഘടന ടീം ഇ.ആർ.എം. ന്റെ ആദരം

November 9, 2026
2
തവനൂർ–തിരുനാവായ പാലം’പ്രദേശവാസികളുടെ അഭിപ്രായങ്ങൾ തേടി സർവകക്ഷി യോഗം ചേർന്നു
UPDATES

തവനൂർ–തിരുനാവായ പാലം’പ്രദേശവാസികളുടെ അഭിപ്രായങ്ങൾ തേടി സർവകക്ഷി യോഗം ചേർന്നു

November 9, 2026
2
ധനുവച്ചപുരത്ത് KSRTC ബസിടിച്ച് 15 വയസുകാരിക്ക് ദാരുണാന്ത്യം;അപകടശേഷം ബസ് ഡ്രൈവര്‍ ഇറങ്ങിയോടി
UPDATES

ധനുവച്ചപുരത്ത് KSRTC ബസിടിച്ച് 15 വയസുകാരിക്ക് ദാരുണാന്ത്യം;അപകടശേഷം ബസ് ഡ്രൈവര്‍ ഇറങ്ങിയോടി

November 9, 2026
2
Next Post
തവനൂർ–തിരുനാവായ പാലം’പ്രദേശവാസികളുടെ അഭിപ്രായങ്ങൾ തേടി സർവകക്ഷി യോഗം ചേർന്നു

തവനൂർ–തിരുനാവായ പാലം'പ്രദേശവാസികളുടെ അഭിപ്രായങ്ങൾ തേടി സർവകക്ഷി യോഗം ചേർന്നു

Recent News

തെരുവുനായ ശല്യം രൂക്ഷം’കുട്ടികളുടെ യാത്ര പോലും ഭീഷണിയിൽ;അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍

തെരുവുനായ ശല്യം രൂക്ഷം’കുട്ടികളുടെ യാത്ര പോലും ഭീഷണിയിൽ;അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍

November 9, 2026
1
കല്ലുംപുറം ദാറുൽ ഖുർആൻ സ്കൂളിൽ ഖുർആൻ കംപ്ലീഷൻ സെറിമണി സംഘടിപ്പിച്ചു

കല്ലുംപുറം ദാറുൽ ഖുർആൻ സ്കൂളിൽ ഖുർആൻ കംപ്ലീഷൻ സെറിമണി സംഘടിപ്പിച്ചു

November 9, 2026
2
പവ്വർ ബ്രിഗേഡ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

പവ്വർ ബ്രിഗേഡ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

November 9, 2026
2
കായിക അധ്യാപകൻ ആനിഫ് മാസ്റ്റർക്ക് എരമംഗലത്തെ സാംസ്കാരിക സംഘടന ടീം ഇ.ആർ.എം. ന്റെ ആദരം

കായിക അധ്യാപകൻ ആനിഫ് മാസ്റ്റർക്ക് എരമംഗലത്തെ സാംസ്കാരിക സംഘടന ടീം ഇ.ആർ.എം. ന്റെ ആദരം

November 9, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025