എരമംഗലം:ദേശീയ മൽസരങ്ങൾക്ക് കേരള ടീമിന്റെ പരിശീലകനായി ചുമതലയേറ്റ കായിക അധ്യാപകൻ ആനിഫ് മാസ്റ്റർക്ക് എരമംഗലത്തെ സാംസ്കാരിക സംഘടന ടീം ഇ.ആർ.എം. ന്റെ ആദരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റമീന ഇസ്മായിൽ ഉപഹാരം കൈമാറി.മലപ്പുറം ജില്ല പ്രതിനിധീകരിച്ച് മത്സരിച്ച് എട്ടു കുട്ടികളിൽ ആറ് കുട്ടികൾ മെഡൽ നേട്ടം കൈവരിച്ചു.അതിൽ രണ്ടു സ്വർണ്ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടുന്നു.സ്വർണമെഡൽ നേടിയ കുട്ടികൾ കേരള ടീമിനെ പ്രതിനിധീകരിച്ച് തെലുങ്കാനയിൽ വച്ച് നടക്കുന്ന ദേശീയ മത്സരിക്കാൻ യോഗ്യതയും നേടി.പ്രഗിലേഷ് ശോഭ ,റംഷാദ് സൈബർ മീഡിയ,ജിഷാദ് ഒലിയിൽ ,ഷറഫുദ്ധീൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.ദേവസൂര്യ ,ദേവീദാസ് എന്നിവർ സ്വർണ്ണവും ആയിഷ, സ്മിത്ത് ഇബ്രഹിം എന്നിവർ വെള്ളിയും ഇഹ്സാൻ, മുഹമ്മദ് ഷെഫിൻ എന്നിവർ വെങ്കലവും നേടി വിജയികളായിരുന്നു.എരമംഗലം സി.എം.എം.യു.പി. സ്കൂളിലെ കായിക അധ്യാപകനും വിന്നർ ആർട്സ് & സ്പോർട്സ് അക്കാഡമിയിലെ മുഖ്യ പരിശീലകനുമാണ് ആനിഫ്







